scorecardresearch

ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയില്ല; സുരക്ഷിതയെന്ന് പ്രീതി സിന്റ

വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് പ്രീതി താമസിക്കുന്നത്

വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് പ്രീതി താമസിക്കുന്നത്

author-image
Entertainment Desk
New Update
Preity Zinta

ചിത്രം: എക്സ്

യുഎസിലെ ലോസ് ഏഞ്ചൽസിൽ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീ ഇപ്പോഴും നിയന്ത്രണാധീതമായി തുടരുകയാണ്. ഹോളിവുഡ് സൂപ്പർ താരങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങളെയാണ് കാട്ടുതീ ബാധിച്ചത്. ദുരന്തത്തിന് സാക്ഷിയാകേണ്ടെവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ.

Advertisment

ഭർത്താവ് ജീൻ ഗുഡ് ഇനഫുമായുള്ള വിവാഹ ശേഷം യുഎസിലാണ് പ്രീതിയുടെ താമസം. താൻ സുരക്ഷിതയാണെന്നും ദുരന്തത്തിൽ ഏറെ ദുഖമുണ്ടെന്നും താരം എക്സിൽ കുറിച്ചു. "ഇങ്ങനെയൊരു ദുരന്തം കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകുകയും ജാ​ഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്. ചുറ്റുമുണ്ടായ ഈ ദുരന്തത്തിന് സാക്ഷിയായി എന്റെ ഹൃദയംതകർന്നു. 

തീപിടുത്തത്തിൽ വീടുപേക്ഷിക്കേണ്ടി വന്നവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും എൻ്റെ പ്രാർത്ഥനകൾ. ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്. കാറ്റ് ഉടൻ ശമിക്കുമെന്നും തീ നിയന്ത്രണ വിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു. അഗ്നിശമനസേനയ്ക്കും സേനാംഗങ്ങൾക്കും മറ്റെല്ലാവർക്കും നന്ദി. എല്ലാവരും സുരക്ഷിതരായിരിക്കുക," പ്രീതി സിന്റ കുറിച്ചു.

Advertisment

വരണ്ട കാലാവസ്ഥയും മഴയുടെ അഭാവവും മണിക്കൂറിൽ 99 മൈൽ വേഗതയിൽ വീശുന്ന ശക്തമായ കാറ്റുമാണ് കാട്ടുതീയുടെ ആക്കം കൂട്ടിയത്. ഇതുവരെ 16ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. തീപിടിത്തത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. 

Read More

Los Angels Priety Zinta

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: