scorecardresearch

അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്

"നിങ്ങൾ അവനോട് വിശക്കുന്നുവെന്ന് പറഞ്ഞാൽ, അവനുടനെ വീട്ടിലേക്ക് വിളിച്ച് ഏകദേശം 50 പേർക്കുള്ള ഭക്ഷണം കൊണ്ടുവരും. നിങ്ങളെ ഇരുത്തി കഴിപ്പിക്കും. പ്രഭാസിനെപ്പോലെ മറ്റാരും ഉണ്ടാകില്ല"

"നിങ്ങൾ അവനോട് വിശക്കുന്നുവെന്ന് പറഞ്ഞാൽ, അവനുടനെ വീട്ടിലേക്ക് വിളിച്ച് ഏകദേശം 50 പേർക്കുള്ള ഭക്ഷണം കൊണ്ടുവരും. നിങ്ങളെ ഇരുത്തി കഴിപ്പിക്കും. പ്രഭാസിനെപ്പോലെ മറ്റാരും ഉണ്ടാകില്ല"

author-image
Entertainment Desk
New Update
Zarina Wahab Prabhas

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മുതിർന്ന നടിയാണ് സറീന വഹാബ്. തന്റെ കരിയറിൽ എത്രയോ നടന്മാരുടെ അമ്മയായി സറീന വഹാബ് സ്ക്രീനിൽ എത്തിയിട്ടുണ്ട്. എന്നാൽ, പ്രഭാസിന്റെ ഓഫ്‌സ്‌ക്രീൻ പെരുമാറ്റം കണ്ടതിനുശേഷം, പ്രഭാസ്  ശരിക്കും തന്റെ മകനായി പിറന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോയെന്നാണ് സറീന വഹാബ് പറയുന്നത്. ഹൊറർ ചിത്രമായ ദി രാജാ സാബിൽ പ്രഭാസിന്റെ അമ്മ വേഷം ചെയ്യുന്നത് സറീനയാണ്.   “പ്രഭാസിനെപ്പോലെ മറ്റാരും ഉണ്ടാകില്ല,” സറീന വഹാബ് പറയുന്നു. 

Advertisment

ആദിത്യ പഞ്ചോളിയെ വിവാഹം കഴിച്ച സറീനയ്ക്ക് സൂരജ് പഞ്ചോളി എന്നൊരു മകനുണ്ട്. എന്നിരുന്നാലും പ്രഭാസിന്റെ സ്നേഹത്തെയും ദയയേയും പ്രശംസിക്കാതിരിക്കാനാവുന്നില്ല അവർക്ക്.

 “പ്രഭാസിനെപ്പോലെ ആരും ഉണ്ടാകില്ല. അവൻ വളരെ നല്ലവനാണ്, ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, അടുത്ത ജന്മത്തിൽ എനിക്ക് രണ്ട് ആൺമക്കളെ വേണം, ഒരു സൂരജും ഒരു പ്രഭാസും. അവൻ വളരെ സ്നേഹമുള്ള വ്യക്തിയാണ്,”  ലെഹ്രെൻ റെട്രോയ്ക്ക് നൽകിയ അഭിമുഖത്തിൽ സറീന വഹാബ് പറഞ്ഞു. 

“ആ മനുഷ്യന് ഒട്ടും അഹങ്കാരവുമില്ല. പാക്കപ്പിനു ശേഷം അദ്ദേഹം സെറ്റിലെ എല്ലാവർക്കും ഷേക്ക് ഹാൻഡ് നൽകുന്നു. അദ്ദേഹം അങ്ങനെ ചെയ്യണമെന്ന് നിർബന്ധമില്ല, പക്ഷെ എന്നിട്ടും അദ്ദേഹം എല്ലാവരോടും ദയയോടെ പെരുമാറുന്നു," സറീന വഹാബ് കൂട്ടിച്ചേർത്തു.

Advertisment

“അദ്ദേഹത്തിന്റെ ഷോട്ടല്ലെങ്കിലും അദ്ദേഹം മുഴുവൻ സമയവും സെറ്റിൽ തന്നെ തുടരും. ഷൂട്ട് തീർന്നയുടനെ വാനിറ്റി വാനിലേക്ക് പോകുന്ന പതിവില്ല. അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നതോർത്ത് ആദ്യം ഞാൻ വളരെ പരിഭ്രാന്തയായിരുന്നു.  എന്നാൽ അദ്ദേഹമെന്നെ ഏറെ കംഫർട്ടാക്കി. എന്നോടു മാത്രമല്ല, അദ്ദേഹം തന്റെ നായികമാരോടും നല്ല രീതിയിലാണ് പെരുമാറുക. ആളുകളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും. അദ്ദേഹം സെറ്റിൽ മോശമായി പെരുമാറുന്നതോ ആരോടെങ്കിലും ശബ്ദം ഉയർത്തുന്നതോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല,”  സെറ്റിലെ പ്രഭാസിന്റെ പെരുമാറ്റത്തെക്കുറിച്ച്  സറീന പറയുന്നതിങ്ങനെ. 

സഹതാരങ്ങൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം എത്തിക്കുന്ന പ്രഭാസിന്റെ ശീലത്തെ കുറിച്ച് മുൻപും പല താരങ്ങളും വാചാലരായിട്ടുണ്ട്. സറീന വഹാബിന്റെ അനുഭവവും വ്യത്യസ്തമല്ല.  "നിങ്ങൾ അവനോട് വിശക്കുന്നുവെന്ന് പറഞ്ഞാൽ, അവനുടനെ വീട്ടിലേക്ക് വിളിച്ച് ഏകദേശം 50 പേർക്കുള്ള ഭക്ഷണം കൊണ്ടുവരും. എല്ലാവരെയും ഭക്ഷണം കഴിപ്പിക്കുകയും ചെയ്യും," സറീന വഹാബ് പറയുന്നതിങ്ങനെ. 

Read More

Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: