/indian-express-malayalam/media/media_files/2025/03/29/1jHq72Bsv9JN2RpBEPWt.jpg)
എമ്പുരാൻ വിവാദങ്ങളോട് പ്രതികരിച്ച് ഗോകുലം ഗോപാലൻ
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ ചർച്ചകളോട് പ്രതികരിച്ച് നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ. എമ്പുരാൻ എന്ന സിനിമ ആരെയും വേദനിപ്പിക്കാൻ എടുത്തതല്ലെന്നും സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
"ഞാൻ അവസാനമാണല്ലോ ഈ സിനിമയുമായി സഹകരിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവരും ഇതുവരെ ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്കാർക്കും ആഗ്രഹമില്ല. ആർക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തിൽ സിനിമ കാണണം. സിനിമ സെൻസർ ചെയ്താണല്ലോ വന്നത്. അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. പക്ഷെ സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണ്. മോഹൻലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാൻ താൽപര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാൽ സേവനം എന്നാണ് ഞാൻ കാണുന്നത്. വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാൻ കഴിയാതെ നിന്ന് പോകാൻ പാടില്ല എന്നതുകൊണ്ടാണ് ഞാൻ അതിൽ സഹകരിച്ചത്. നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്," ഗോകുലം ഗോപാലൻ മനോരമ ഓൺലൈനിനു നൽകിയ പ്രതികരണമിങ്ങനെ.
സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു. "തൽക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. പരാതി ഉയർന്നിട്ടുണ്ടെങ്കിൽ എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാൻ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് എനിക്കറിയില്ല."
ചിത്രം പറയുന്ന രാഷ്ട്രീയത്തിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും, മലയാളം കണ്ട എക്കാലത്തെയും വലിയ മഹാവിജയമായി മാറി കൊണ്ടിരിക്കുകയാണ് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ ചിത്രം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത് 100 കോടിയാണ്. മലയാളസിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമാണ്, റിലീസിന്റെ രണ്ടാം നാൾ ഒരു ചിത്രം നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്നത്.
Read More
- വൻ താരനിരയും ഗംഭീര മേക്കിംഗും, പക്ഷേ അതുമാത്രം മതിയോ? ഹൈപ്പിനൊപ്പം പിടിച്ചു നിൽക്കാനാവാതെ 'എമ്പുരാൻ', റിവ്യൂ
- എമ്പുരാനേ... നമ്മൾ കേട്ട ആ ശബ്ദം അലംകൃതയുടേത്; സ്ഥിരീകരിച്ച് ദീപക് ദേവ്
- Lucifer Recap: കഥ ഇതുവരെ; ലൂസിഫർ പറഞ്ഞതും പറയാൻ ബാക്കിവച്ചതും
- ജിംഖാനയ്ക്ക് വേണ്ടി ഇടികൊണ്ട് പഴുക്കാൻ വരെ തയ്യാറാണ് ടീംസ്: ആലപ്പുഴ ജിംഖാന ട്രെയിലർ
- ഇന്ത താടിയാലെ ആർക്കാടാ പ്രശ്നം; എക്സ്ട്രാ കൂളാണ് ലാലേട്ടൻ, തുടരും ട്രെയിലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.