Alappuzha Gymkhana Trailer: കോമഡിയും ആക്ഷനും ഇമോഷനുമെല്ലാം ചേരുംപടി ചേർന്ന കാഴ്ചകളുമായി ആലപ്പുഴ ജിംഖാനയുടെ ട്രെയിലറെത്തി. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയിൽ നസ്‍ലെന്‍, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരും ചിത്രത്തിലുണ്ട്. ബോക്സിംഗ് പശ്ചാത്തലമാക്കിയിട്ടുള്ളതാണ് ചിത്രം. ചിത്രത്തിനു വേണ്ടി നസ്‍ലെന്‍, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് തുടങ്ങിയവരെല്ലാം ഗംഭീര മേക്കോവർ നടത്തിയിരുന്നു.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് രതീഷ് രവിയാണ്. ഛായാഗ്രഹണം ജിംഷി ഖാലിദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം വിഷ്ണു വിജയ്. വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Read More
- ഇന്ത താടിയാലെ ആർക്കാടാ പ്രശ്നം; എക്സ്ട്രാ കൂളാണ് ലാലേട്ടൻ, തുടരും ട്രെയിലർ
- വിനീത് ശ്രീനിവാസനില് നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ല, എന്താണ് കാണിച്ചുവച്ചിരിക്കുന്നത്: അഭിഷേക് ജയദീപ്
- മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ
- Bromance OTT: ബ്രോമാൻസ് എപ്പോൾ ഒടിടിയിൽ എത്തും?
- 'ദൃശ്യം 3' ഈ വർഷം? അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ
- എമ്പുരാനായി പ്രാർത്ഥനയോടെ മല്ലിക സുകുമാരൻ ഗൂരുവായൂർ ക്ഷേത്രത്തിൽ
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us