scorecardresearch

ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!

എമ്പുരാൻ തരംഗത്തിൽ മുങ്ങി സോഷ്യൽ മീഡിയ. അതിനിടെ, എമ്പുരാനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ തുടരും എന്ന ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി

എമ്പുരാൻ തരംഗത്തിൽ മുങ്ങി സോഷ്യൽ മീഡിയ. അതിനിടെ, എമ്പുരാനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ തുടരും എന്ന ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി

author-image
Entertainment Desk
New Update
Thudarum Empuraan

മോഹൻലാലിന്റെ തുടരും, എമ്പുരാൻ എന്നീ ചിത്രങ്ങളിൽ നിന്നുള്ള രംഗങ്ങൾ

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രം തിയേറ്ററിൽ കാണാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നവർ ഏറെയാണ്. ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ വിറ്റ്  ഇന്ത്യൻ സിനിമയിൽ തന്നെ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാൻ.

Advertisment

സോഷ്യൽ മീഡിയയും എമ്പുരാൻ തരംഗത്തിൽ മുങ്ങിയിരിക്കുകയാണ്. അതിനിടയിൽ, മോഹൻലാലിന്റെ 'തുടരും' എന്ന ചിത്രത്തിന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 

എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ "ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്,' എന്ന അടിക്കുറിപ്പോടെയാണ് തരുൺ ഷെയർ ചെയ്തിരിക്കുന്നത്. എമ്പുരാനിൽ ചോപ്പറിൽ വന്നിറങ്ങുന്ന എമ്പുരാനെയും തുടരും എന്ന ചിത്രത്തിൽ സ്പ്ലെൻഡറിൽ പോകുന്ന മോഹൻലാലിനെയുമാണ് പോസ്റ്ററുകളിൽ കാണാനാവുക. 

"പക്ഷെ ആ രണ്ടിടത്തും ഒരേപോലെ ഉള്ള മുതലിനു വിമാനം കൊടുത്താലും സൈക്കിൾ കൊടുത്താലും ഒരേ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യും,"

"രണ്ടും രണ്ടു വൈബ് അല്ലെ,"

"സ്പ്ലെൻഡറായാലും ബിഎംഡബ്ല്യു അതിലുള്ളത് ഒരാളല്ലേ,"

"സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും,"

Advertisment

"സ്പ്ലെൻഡർ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും," എന്നിങ്ങനെ പോവുന്നു കമന്റുകൾ.

മോഹൻലാലും ശോഭനയും വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന ചിത്രമാണ് തുടരും.  സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, മണിയൻപിള്ള രാജു എന്നിവരും ചിത്രത്തിലുണ്ട്.  കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.  രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. 

Read More

Mohanlal Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: