scorecardresearch

Empuraan Movie Release: ആരാണ് എമ്പുരാനിലെ ആ മിസ്റ്ററി ഡ്രാഗൺ മാൻ?

Red Dragon Villain in Empuraan Movie: ആരും പ്രതീക്ഷിക്കാത്ത ഒരു താരം എമ്പുരാനിൽ കാമിയോ റോളിൽ ഉണ്ടെന്ന് പല കോണുകളിൽ നിന്നും വാർത്തകൾ വരുന്നുണ്ട്. ഫഹദ് ഫാസിൽ ആണോ ആ ഡ്രാഗൺ മാൻ എന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത്

Red Dragon Villain in Empuraan Movie: ആരും പ്രതീക്ഷിക്കാത്ത ഒരു താരം എമ്പുരാനിൽ കാമിയോ റോളിൽ ഉണ്ടെന്ന് പല കോണുകളിൽ നിന്നും വാർത്തകൾ വരുന്നുണ്ട്. ഫഹദ് ഫാസിൽ ആണോ ആ ഡ്രാഗൺ മാൻ എന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത്

author-image
Entertainment Desk
New Update
L2 Empuraan Trailer mistery Dragon man

Empuraan Movie Review and Release

Empuraan Movie Review and Release: മാർച്ച് 19ന് അർദ്ധരാത്രിയോടെ തികച്ചും സർപ്രൈസായിട്ടാണ് എമ്പുരാന്റെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്യപ്പെട്ടത്. ഒരു ബ്രഹ്മാണ്ഡചിത്രമായിരിക്കും എമ്പുരാൻ എന്ന സൂചന നൽകുന്നതായിരുന്നു പുറത്തുവന്ന ട്രെയിലർ. ട്രെയിലർ എത്തി മണിക്കൂറിനകം തന്നെ, 3.2 മില്യൺ വ്യൂസ് ട്രെയിലർ നേടി കഴിഞ്ഞു.

Advertisment

ഇപ്പോഴിതാ വൻ പ്രേക്ഷക പിന്തുണയോടെ എമ്പുരാന തിയേറ്ററിൽ റിലീസി ചെയ്തിരിക്കുകയാണ്. മോഹൻലാലും ടൊവിനോ തോമസും പൃഥ്വിരാജും മഞ്ജു വാര്യരുമെല്ലാം നിറഞ്ഞുനിന്ന എമ്പുരാൻ്റെ ട്രെയിലറിൽ ഡ്രാഗൺ ചിഹ്നമുള്ള ഡ്രസ്സ് ധരിച്ച് പുറംതിരിഞ്ഞുനിൽക്കുന്ന ഒരാളെയും കാണാം. ആളുടെ മുഖം വ്യക്തമായി കാണാത്ത രീതിയിൽ ആണ് ട്രെയിലറിൽ ആളെ കാണിച്ചിരുന്നത്. നോക്കി നിൽക്കെ സ്ക്രീനിൽ മിന്നിമാഞ്ഞു പോവുന്ന കഥാപാത്രം. ഫഹദ് ഫാസിൽ ആണോ ഈ മിസ്റ്ററി ഡ്രാഗൺ മാൻ എന്നാണ് സോഷ്യൽ മീഡിയയുടെ സംശയിച്ചിരുന്നു. അതല്ല, എറിക് എബൗനിയാണ് ആ ഡ്രാഗൺ മാൻ എന്നു സംശയിക്കുന്നവരും ഏറെയായിരുന്നു. 

മുൻപും ഫഹദ് എമ്പുരാനിലുണ്ടെന്ന രീതിയിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 2024നവംബർ ഒന്നിന് എമ്പുരാൻ ടീം ഒരു പോസ്റ്റർ പങ്കുവച്ചപ്പോഴാണ് സമാനമായ സംശയം ഉയർന്നത്. വെള്ള ഷർട്ടിട്ട് പുറം തിരിഞ്ഞ് നിൽക്കുന്ന ഒരാളായിരുന്നു ആ പോസ്റ്ററിൽ ഉണ്ടായിരുന്നത്. ആ ചിത്രത്തിലും ഷർട്ടിൽ ഒരു ചുവന്ന ഡ്രാ​ഗൺ ഉണ്ടായിരുന്നു. 

കഴിഞ്ഞ മാസം, മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രവും ഈ തരത്തിലുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു. പൃഥ്വിരാജിനും ഫഹദിനും ഒപ്പമുള്ള ഫോട്ടോയാണ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'സയിദ് മസൂദിനും രംഗക്കുമൊപ്പം' എന്നായിരുന്നു ചിത്രത്തിനു ക്യാപ്ഷൻ നൽകിയത്. 

Advertisment

ആരും പ്രതീക്ഷിക്കാത്ത ഒരു താരം എമ്പുരാനിൽ കാമിയോ റോളിൽ ഉണ്ടെന്ന് പല കോണുകളിൽ നിന്നും വാർത്തകൾ വരുന്നുണ്ട്. ആ ആൾ ആര് എന്ന ചോദ്യത്തിനുകൂടിയാണ് ഏപ്രിൽ 27ന് മറുപടി ലഭിക്കുക.

Read More

Prithviraj Mohanlal Trailer Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: