/indian-express-malayalam/media/media_files/2025/03/18/A5EgR8qiVPKKFdYvIJZt.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന്റെ ഓരോ അപ്ഡേറ്റുകൾക്കുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ റിലീസ് തീയതിയും ടീസറും ക്യാരക്ടർ പോസ്റ്ററുകളുമെല്ലാം ഇതിനകം വന്നു കഴിഞ്ഞു. എമ്പുരാന്റെ ട്രെയിലർ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.
ഇതിനിടെ ചിത്രത്തിന്റെ മറ്റൊരു സുപ്രധാന അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്പുരാന്‍. ചിത്രം IMAX-ൽ റിലീസു ചെയ്യുമെന്ന് പൃഥ്വിരാജും മോഹൻലാലും അടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
"മലയാള സിനിമാ വ്യവസായത്തിൽ നിന്ന് IMAX-ൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായിരിക്കും എമ്പുരാൻ. അത് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. IMAX-ഉം മലയാള സിനിമയും തമ്മിലുള്ള ദീർഘമായ ബന്ധത്തിന്റെ തുടക്കമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് 27 മുതൽ ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത IMAX സ്‌ക്രീനുകളിൽ ചിത്രം കാണാം," സോഷ്യൽ മീഡിയ പോസ്റ്റിൽ മോഹൻലാലും പൃഥ്വിരാജും കുറിച്ചു.
അതേസമയം, എമ്പുരാന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമല തീർത്ഥാടനത്തിലാണ് നടൻ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പം ശബരിമലയിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read More
- അയ്യനെ കണ്ട് അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ
- Empuraan Trailer: എല്ലാവരും കാത്തിരിക്കുന്ന ആ ട്രെയിലർ ആദ്യം കണ്ടത് തലൈവർ; ഫാൻ ബോയ് മൊമന്റ് പങ്കിട്ട് പൃഥ്വിരാജ്
- ബ്രോ ഡാഡിയിൽ ജോൺ കാറ്റാടി ആവേണ്ടിയിരുന്നത് മമ്മൂട്ടി; വെളിപ്പെടുത്തി പൃഥ്വിരാജ്
- നൃത്തത്തിനൊടുവിൽ വിതുമ്പി കരഞ്ഞ് നവ്യ: ആശ്വസിപ്പിച്ച് കാണിക്കൾക്കിടയിൽ നിന്നൊരു മുത്തശ്ശി; വീഡിയോ
- Empuraan: മുണ്ടുടുത്ത് ന്യൂയോർക്കിലെ ടൈം സ്ക്വയറിലെത്തി മോഹൻലാൽ ഫാൻസ്; എമ്പുരാന്‍ ഗംഭീര വരവേൽപ്പ്
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- എമ്പുരാൻ ട്രെയിലർ എപ്പോൾ എത്തും? രാജുവിന്റെ കാര്യങ്ങളെല്ലാം സർപ്രൈസാണെന്ന് നന്ദു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.