/indian-express-malayalam/media/media_files/2025/03/17/ipR0IsDS8QuAICrzK8GS.jpg)
ജോൺ കാറ്റാടി ആവേണ്ടിയിരുന്നത് മമ്മൂട്ടി
മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി എത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ബ്രോ ഡാഡിയിൽ മോഹൻലാൽ ചെയ്ത ജോൺ കാറ്റാടി എന്ന കഥാപാത്രത്തിനു ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തുന്നത്.
കോട്ടയം കുഞ്ഞച്ചൻ ലെവലിലുള്ള പണക്കാരനായ കൃഷിക്കാരൻ കഥാപാത്രമായിരുന്നു ആദ്യം ജോൺ കാറ്റാടിയെന്ന കഥാപാത്രത്തെ മനസ്സിൽ കണ്ടിരുന്നത്. മമ്മൂട്ടിയ്ക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ മറ്റൊരു ചിത്രം മമ്മൂട്ടിയ്ക്ക് തീർക്കാൻ ഉണ്ടായിരുന്നതിനാൽ ഷൂട്ടിംഗ് വൈകുമെന്ന് കണ്ട് പിന്നീട് മോഹൻലാലിനെ സമീപിക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
'ബ്രോ ഡാഡി എന്ന സിനിമ ആലോചിക്കുമ്പോൾ ജോൺ കാറ്റാടിയായി എന്റെ മനസ്സിൽ ആദ്യം വന്നത് മമ്മൂക്ക ആണ്. മമ്മൂക്ക തന്നെ ആ കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. ബ്രോ ഡാഡിയിൽ കണ്ട ജോൺ കാറ്റാടി ആയിരുന്നില്ല അത്. കോട്ടയം കുഞ്ഞച്ചൻ വേർഷനിലുള്ള, പ്ലാൻറ്റേഷനും കൃഷിയുമൊക്കെയുള്ള ഒരു ക്രിസ്താനി കഥാപാത്രം. മമ്മൂക്ക റൊമാന്റിക്കായ ഭർത്താവായി വന്നാൽ വളരെ ക്യൂട്ട് ആയിരിക്കും എന്ന് തോന്നി. അങ്ങനെ ആരും ഇതുവരെ മമ്മൂക്കയെ വെച്ച് ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. മമ്മൂക്ക ജോൺ കാറ്റാടിയായി ആയി വന്നിരുന്നേൽ ആ കഥ നടക്കുന്നത് പാലായിൽ ആയിരിക്കും. കോട്ടയം കുഞ്ഞച്ചനിൽ അദേഹം ചെയ്തതുപോലെയുള്ള മധ്യതിരുവിതാംകൂർ ഭാഷയൊക്കെ പറയുന്ന കഥാപാത്രമായിരുന്നേനെ. "
"മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ മമ്മൂക്കയ്ക്കും ഇഷ്ടമായി. പക്ഷെ സിനിമ പെട്ടെന്ന് ചെയ്യാൻ സാധിക്കില്ല, വേറെ ഒരു സിനിമ പൂർത്തിയാക്കാനുണ്ടെന്നു പറഞ്ഞു. നേരത്തെ തന്നെ മറ്റൊരു ചിത്രം മമ്മൂക്ക ചെയ്യാൻ ഏറ്റിരുന്നു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല. പക്ഷേ, കൊവിഡ് സമയമായാതിനാൽ 50 പേർ മാത്രം വെച്ച് ചെയ്യാവുന്ന സിനിമ എന്ന നിലയില്‍ ഞാന്‍ ആലോചിച്ച ചെറിയ പ്രൊജക്റ്റായിരുന്നു ബ്രോ ഡാഡി. അങ്ങനെയാണ് ലാലേട്ടനിലേക്ക് പിന്നെ ബ്രോ ഡാഡി എത്തുന്നത്. ഞാൻ ഈ കഥ ആദ്യം മമ്മൂക്കയോടാണ് പറഞ്ഞതെന്ന് ലാലേട്ടനും അറിയാം." പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Read More
- 'വാർത്തകൾ വ്യാജം,' കാൻസർ അഭ്യൂഹങ്ങൾ തള്ളി മമ്മൂട്ടിയുടെ ടീം
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- എമ്പുരാൻ ട്രെയിലർ എപ്പോൾ എത്തും? രാജുവിന്റെ കാര്യങ്ങളെല്ലാം സർപ്രൈസാണെന്ന് നന്ദു
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.