/indian-express-malayalam/media/media_files/2025/03/07/UPSBbs3BDJnFBHwDS7bl.jpg)
New Malayalam OTT Release This Week
/indian-express-malayalam/media/media_files/2025/02/03/MamSzTXLO4kaZEuDWsPX.jpg)
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' ഒടിടിയിൽ കാണാം. സോണി ലിവിൽ ആണ് രേഖാചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/01/28/R816D3NeTDSjRmDtln0L.jpg)
Marco OTT: മാർക്കോ
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ ഈ ആഴ്ച മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിൽ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. സോണി ലിവിലാണ് ചിത്രം ആദ്യം സ്ട്രീമിംഗ് ആരംഭിച്ചത്. ഈ ആഴ്ച മാർക്കോയുടെ ഹിന്ദി പതിപ്പ് ആമസോൺ പ്രൈമിലും സട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2024/12/31/3xw2Ex8T9dAlKaXOxves.jpg)
Hello Mummy OTT: ഹലോ മമ്മി
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ, വൈശാഖ് എലൻസ് സംവിധാനം ചെയ്ത 'ഹലോ മമ്മി' ഇപ്പോൾ ഒടിടിയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഹലോ മമ്മി ഒടിടിയിലെത്തിയത്. കഴിഞ്ഞ വർഷം
/indian-express-malayalam/media/media_files/2025/02/26/spbS23M3mRZNCr9OrYoo.jpg)
La Tomatina OTT: ലാ ടൊമാറ്റിന
ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൊളിറ്റിക്കൽ ത്രില്ലർ 'ലാ ടൊമാറ്റിന: ചുവപ്പുനിലം' ഇപ്പോൾ ഒടിടിയിൽ കാണാം. ആമസോണ്‍ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/03/01/pknrRMeuLYhq2tK9pNOw.jpg)
Raastha OTT: രാസ്ത
സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രമായ രാസ്ത ഒടിടിയിലെത്തി. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ‘രാസ്ത'. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/02/26/0CXcxb5P90H0V0SdiifG.jpg)
Praavu OTT: പ്രാവ്
പത്മരാജന്റെ കഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'പ്രാവ്'. അമിത് ചക്കാലക്കൽ നായകനായി എത്തിയ പ്രാവ് മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/03/01/zmHuY9558KQSz98yE0b0.jpg)
Oru Jaathi Jathakam OTT: ഒരു ജാതി ജാതകം
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എം.മോഹനൻ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' മാർച്ച് 14 മുതൽ മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/21/BeYfEr68PwAaIZAF0cD3.jpg)
Dominic and the Ladies' Purse OTT: ഡൊമിനിക് ഒടിടി
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്' മാർച്ച് അവസാനത്തോടെ ആമസോണ്‍ പ്രൈം വീഡിയോയിൽ എത്തും.
/indian-express-malayalam/media/media_files/2025/02/22/zTrNekMWXvmmteVvWDil.jpg)
Officer on Duty OTT: ഓഫീസർ ഓൺ ഡ്യൂട്ടി ഒടിടി
ഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' മാർച്ച് 20ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us