/indian-express-malayalam/media/media_files/2025/03/06/o6m7HVbDfT3JQLOcdrE5.jpg)
/indian-express-malayalam/media/media_files/2025/03/06/XQk42GUbtF6tJuYQqDQD.jpg)
സിനിമയെ പ്രണയിച്ച ഒരച്ഛന്റെ മകൻ, ഇന്ന് മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാൾ. നടനായി മാത്രമല്ല സംവിധായകനായും തിളങ്ങിയ വ്യക്തി- അങ്ങനെയൊരാളുടെ കുട്ടിക്കാലചിത്രമാണിത്. അമ്മയുടെ ഒക്കത്തിരിക്കുന്ന ഈ കുട്ടി ആരെന്നു മനസ്സിലായോ?
/indian-express-malayalam/media/media_files/uploads/2017/01/soubin-shahir.jpg)
മറ്റാരുമല്ല, സഹസംവിധായകനായി എത്തി ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടനായി മാറിയ സൗബിൻ ഷാഹിറാണ് ഈ കുട്ടി.
/indian-express-malayalam/media/media_files/2025/03/06/soubin-shahir-with-his-mother-childhood-photo-5-172952.jpg)
അപ്പന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകിയ മകൻ എന്നു സൗബിനെ വിശേഷിപ്പിക്കാം. സിനിമയ്ക്കു പിന്നാലെ നടന്ന് ചെരിപ്പുതേഞ്ഞുപോയ എത്രയോ വർഷങ്ങളുടെ കഥ പറയാനുണ്ട് സൗബിന്റെ പിതാവ് ബാബു ഷാഹിറിന്. ഒടുവിൽ ഓടികിതച്ച്, സിനിമയുടെ ലോകത്തെത്തിയെങ്കിലും അഭിനയമോഹം വഴിയിലെവിടെയോ വച്ച് നഷ്ടമായി കഴിഞ്ഞിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ, പ്രൊഡക്ഷൻ കൺട്രോളർ, നിർമാതാവ് തുടങ്ങിയ വേഷങ്ങളാണ് സിനിമ ബാബു ഷാഹിറിനായി കാത്തുവച്ചത്. പക്ഷേ, വിനീത് ശ്രീനിവാസനെഴുതിയതു പോലെ, 'ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കില്ല' എന്ന് പിന്നീട് ബാബു ഷാഹിറിന് മനസ്സിലായത് മകൻ സൗബിൻ നടനും സംവിധായകനുമൊക്കെയായി തിളങ്ങാൻ തുടങ്ങിയപ്പോഴാണ്.
/indian-express-malayalam/media/media_files/2025/03/06/soubin-shahir-with-his-mother-childhood-photo-2-726743.jpg)
മണിചിത്രത്താഴ്, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ കൺട്രോളറുമായ പിതാവ് ബാബു ഷാഹിറിന്റെ വഴിയെ ആണ് സൗബിനും സിനിമയിലേക്ക് എത്തിയത്. 2003ൽ സിദ്ദിഖിന്റെ ക്രോണിക് ബാച്ച്ലർ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് സൗബിന്റെ തുടക്കം.
/indian-express-malayalam/media/media_files/2025/03/06/soubin-shahir-with-his-mother-childhood-photo-7-207030.jpg)
പിന്നീട് ഫാസിൽ, റാഫി മെക്കാർട്ടിൻ, പി സുകുമാർ, സന്തോഷ് ശിവൻ, രാജീവ് രവി, അമൽ നീരദ് തുടങ്ങിയ സംവിധായകർക്കൊപ്പമൊക്കെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു.
/indian-express-malayalam/media/media_files/2025/03/06/soubin-shahir-with-his-mother-childhood-photo-9-533064.jpg)
ഫാസിലിന്റെ കയ്യെത്തും ദൂരത്ത്, പാണ്ഡിപ്പട, ഉറുമി, ഡാ തടിയാ എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ സൗബിൻ സ്ക്രീനിൽ മിന്നിമറിഞ്ഞു പോവുന്നുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലാണ് സൗബിൻ ആദ്യമായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ നടനെന്ന രീതിയിൽ സൗബിന് ശ്രദ്ധ നേടി കൊടുത്തത് പ്രേമത്തിലെ പി ടി അധ്യാപകന്റെ വേഷമാണ്. ചാർലി, മഹേഷിന്റെ പ്രതികാരം, കലി, ഡാർവിന്റെ പരിണാമം, ഹലോ നമസ്തേ, റാണി പത്മിനി, കമ്മട്ടിപ്പാടം, അനുരാഗകരിക്കിൻ വെള്ളം, മായാനദി, കുമ്പളങ്ങി നൈറ്റ്സ്, ഒരു യമണ്ടൻ പ്രേമകഥ, വൈറസ്, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ട്രാൻസ്, ഇരുൾ, ഭീഷ്മപർവ്വം, സിബിഐ 5 തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ സൗബിനു സാധിച്ചു.
/indian-express-malayalam/media/media_files/2025/03/06/soubin-shahir-with-rajinikanth-198365.jpg)
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിൻ ആദ്യമായി നായകനായി അഭിനയിച്ച ചിത്രം. അമ്പിളി, മ്യാവൂ, കള്ളൻ ഡിസൂസ എന്നിവയും സൗബിൻ നായകവേഷത്തിലെത്തിയ ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് സൗബിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ താരമൂല്യമുള്ള നടനായി സൗബിൻ ഉയരുകയായിരുന്നു.
/indian-express-malayalam/media/media_files/2024/10/19/soubin-shahir-family-pics-6.jpg)
2017ൽ പറവ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സൗബിൻ സ്വതന്ത്രസംവിധായകനായി. 2017ൽ തന്നെയായിരുന്നു സൗബിന്റെ വിവാഹം. ജാമിയയാണ് സൗബിന്റെ നല്ല പാതി. ഒർഹാൻ എന്നൊരു മകനാണ് ഈ ദമ്പതികൾക്കുള്ളത്.
/indian-express-malayalam/media/media_files/2025/03/06/soubin-shahir-with-his-mother-childhood-photo-3-680218.jpg)
മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് സൗബിൻ.
/indian-express-malayalam/media/media_files/2025/03/06/soubin-shahir-with-his-mother-childhood-photo-8-548547.jpg)
അടുത്തിടെ റിലീസിനെത്തിയ മച്ചാന്റെ മാലാഖയാണ് സൗബിന്റെ ഏറ്റവും പുതിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.