scorecardresearch

'വാർത്തകൾ വ്യാജം,' കാൻസർ അഭ്യൂഹങ്ങൾ തള്ളി മമ്മൂട്ടിയുടെ ടീം

Mammootty’s Team Dismisses Cancer Rumours: മമ്മൂട്ടി കാൻസർ ബാധിതനായി ആശുപത്രിയിലാണെന്ന തരത്തിൽ അഭ്യുഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു

Mammootty’s Team Dismisses Cancer Rumours: മമ്മൂട്ടി കാൻസർ ബാധിതനായി ആശുപത്രിയിലാണെന്ന തരത്തിൽ അഭ്യുഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty

ചിത്രം: ഇൻസ്റ്റഗ്രാം

Mammootty’s Team Dismisses Cancer Rumours: മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിആർ ടീം. മമ്മൂട്ടി പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പിആർ ടീം അറിയിച്ചു. 

Advertisment

മമ്മൂട്ടി കാൻസർ ബാധിതനായി ആശുപത്രിയിലാണ്, ചികിത്സയ്ക്കായി ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തു തുടങ്ങി നിരവധി അഭ്യുഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയിൽ  സജീവമാണ്.

പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഊഹാപോഹങ്ങൾ സത്യമല്ലെന്നും വ്യക്തമാക്കുകയാണ് പിആർ ടീം ഇപ്പോൾ. റംസാനുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും ടീം അറിയിച്ചു.

'പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. റംസാൻ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിങ് ഷെഡ്യൂളിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മടങ്ങും,' മമ്മൂട്ടിയുടെ പിആർ ടീം മിഡ്-ഡേയോട് പറഞ്ഞു. 

Advertisment

അതേസമയം, 16 വർഷത്തിനു ശേഷം, മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന എംഎംഎംഎൻ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. 2008ൽ പുറത്തിറങ്ങിയ 'ട്വന്റി:20' ആയിരുന്നു മലയാളത്തിന്റെ താരരാജാക്കന്മാർ അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രം.

നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടിയേയും മോഹൻലാലിനെയും ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണാനുള്ള പുതിയ തലമുറയുടെ ആഗ്രഹം കൂടിയാകും ഈ ചിത്രത്തിലൂടെ പൂർത്തിയാവുക. ചിത്രത്തിന്റെ കാസ്റ്റിങിനെ പറ്റിയും അതിഥി വേഷങ്ങളെ പറ്റിയുമെല്ലാം വ്യാപക ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Read More

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: