/indian-express-malayalam/media/media_files/2025/03/15/t3LsoJIsGhpoMSNjjlVh.jpg)
നയൻതാരയുടെയും വിഘ്നേഷിന്റെയും ചെന്നൈയിലെ വീടിന് അരികിൽ തന്നെയാണ് ഇരുവരുടെയും ഓഫീസ് കെട്ടിടവും സ്ഥിതി ചെയ്യുന്നത്. പാരമ്പര്യതനിമയും പ്രൗഢിയുമുള്ള മുറികളാലും നല്ല കാറ്റും വെളിച്ചവും പച്ചപ്പുമെല്ലാം നിറഞ്ഞ സ്പേസുകളാലും സമ്പന്നമാണ് ഈ ഓഫീസ്. പലപ്പോഴും നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങളിൽ പശ്ചാത്തലമായി വരാറുള്ളതും ഓഫീസും വീടുമൊക്കെ തന്നെ.
ആ ചിത്രങ്ങൾ കണ്ട് ഒരു ഹോം ടൂർ/ ഓഫീസ് ടൂർ വീഡിയോ ആഗ്രഹിച്ചവരുണ്ടാകും. ഇപ്പോഴിതാ, തന്റെ ഓഫീസ് സ്പേസ് പരിചയപ്പെടുത്തുന്ന നയൻതാരയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
നയൻതാരയും വിഘ്നേഷ് ശിവനും വിവാഹത്തിന് ഒരു വർഷം മുൻപാണ്, 2ചെന്നൈയിലെ പോയസ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ആഡംബരപൂർണ്ണമായ, നാല് കിടപ്പുമുറികളുള്ള വീട് വാങ്ങിയത്. രജനീകാന്തിന്റെയും മുൻ പെപ്സി സിഇഒ ഇന്ദ്ര നൂയിയുടെയും അയൽക്കാരാണ് നയൻതാരയും വിക്കിയും ഇന്ന്. ഏതാണ്ട് 16,500 ചതുരശ്ര അടി വിസ്തൃതിയുള്ള വീട്ടിൽ ഒരു ഹോം തിയേറ്റർ, നീന്തൽക്കുളം, ജിം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്നതാണ് ഓഫീസ് സ്പേസും. മിനിമലിസമാണ് ഈ സ്പേസിന്റെ മുഖമുദ്ര. കാറ്റിനും വെളിച്ചത്തിനും നല്ല പ്രാധാന്യം നൽകിയാണ് ഓഫീസ് സ്പേസ് ഒരുക്കിയിരിക്കുന്നത്. പച്ചപ്പിനും ഇന്റീരിയറിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്.
View this post on InstagramA post shared by Architectural Digest india (@archdigestindia)
ബ്രിട്ടീഷ് ആർക്കിടെക്ചറിന്റെ ഭംഗിയും മോഡേൺ റസ്റ്റിക് വൈബുമാണ് ഈ സ്പേസിനെ യുണീക് ആക്കുന്നത്. ഡിസൈനർ നിഖിത റെഡ്ഡിയാണ് ഈ ഓഫീസ് സ്പേസ് ഡിസൈൻ ചെയ്തത്.
Read More
- മറ്റൊരാളെ ചതിച്ചിട്ടല്ല ഞാൻ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്: ലേഖ
- 53കാരി ചേച്ചിയും 32 കാരി അനിയത്തിയും; ഈ ബോണ്ട് അൽപ്പം സ്പെഷലാണ്!
- എമ്പുരാൻ ട്രെയിലർ എപ്പോൾ എത്തും? രാജുവിന്റെ കാര്യങ്ങളെല്ലാം സർപ്രൈസാണെന്ന് നന്ദു
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- പിശാച് ഇതുവരെ ചെയ്ത വലിയ തന്ത്രം, താനില്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുകയായിരുന്നു: എമ്പുരാന് ഗ്രാൻഡ് എൻട്രിയൊരുക്കി പൃഥ്വി
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.