/indian-express-malayalam/media/media_files/2025/03/15/leN4Qv74xJ2VW6JzCzm0.jpg)
Empuraan Release & Trailer Update
Empuraan Trailer Release Update: മലയാള സിനിമാലോകവും തിയേറ്ററുകളും ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ്റെ അപ്ഡേറ്റിനും ട്രെയിലറിനും വേണ്ടിയുള്ള മുറവിളിയാണ് സേഷ്യൽ മീഡിയയിൽ എങ്ങും. റിലീസിന് കഷ്ടിച്ച് 12 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും എന്താണ് അപ്ഡേറ്റുകളൊന്നും പുറത്തുവരാത്തത് എന്നു തിരക്കി കൊണ്ടിരുന്ന ആരാധകർക്ക് മറുപടിയുമായി പൃഥ്വിരാജ് എത്തിയിരിക്കുകയാണ്.
ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഒരു പോസ്റ്ററാണ് പൃഥ്വി ഷെയർ ചെയ്തിരിക്കുന്നത്. കറുത്ത പാന്‍റും ഷര്‍ട്ടും കോട്ടും കയ്യിലൊരു കൂളിങ് ഗ്ലാസുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്‌റ്ററില്‍ കാണാന്‍ കഴിയുക.
"നിങ്ങളുടെ ഏറ്റവും വലിയ ഉയര്‍ച്ചയുടെ നിമിഷത്തില്‍, സൂക്ഷിക്കുക. അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്," എന്നാണ് പുതിയ പോസ്റ്ററിലെ വാചകം. "പിശാച് ഇതുവരെ പ്രയോഗിച്ചതിൽ ഏറ്റവും വലിയ തന്ത്രം, താൻ ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്," എന്നാണ് പോസ്റ്ററിനു പൃഥ്വി നൽകിയ അടിക്കുറിപ്പ്.
"അപ്പോ മാര്‍ച്ച് 27നു തന്നെ ഉറപ്പിക്കാം അല്ലേ അണ്ണാ," എന്നാണ് ആരാധകർ പൃഥ്വിയോട് ചോദിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഉടൻ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെൽ , ബെഹ്സാദ് ഖാൻ, ഇന്ദ്രജിത്ത്, ശിവദ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, സായ് കുമാർ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, എറിക് എബൗനി, സ്വകാന്ത് ഗോയൽ, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.
ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാർച്ച് 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Read More
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
- എമ്പുരാൻ ട്രെയിലർ എപ്പോൾ എത്തും? രാജുവിന്റെ കാര്യങ്ങളെല്ലാം സർപ്രൈസാണെന്ന് നന്ദു
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.