scorecardresearch

മറ്റൊരാളെ ചതിച്ചിട്ടല്ല ഞാൻ ശ്രീക്കുട്ടന്റെ ജീവിതത്തിലേക്ക് വന്നത്: ലേഖ ശ്രീകുമാർ

"ഇപ്പോഴും വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ എന്നു പറയുന്നവരുണ്ട്. ഇവിടെ നമ്മള്‍ മാത്രമേ ഉള്ളോ? ഇവിടെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?'' ലേഖ ശ്രീകുമാർ ചോദിക്കുന്നു

"ഇപ്പോഴും വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ എന്നു പറയുന്നവരുണ്ട്. ഇവിടെ നമ്മള്‍ മാത്രമേ ഉള്ളോ? ഇവിടെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?'' ലേഖ ശ്രീകുമാർ ചോദിക്കുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
M G Sreekumar

ലേഖ ശ്രീകുമാറും എംജി ശ്രീകുമാറും

40 വര്‍ഷമായി എംജി ശ്രീകുമാറിന്റെ സംഗീതയാത്രയിൽ തണലായി ഭാര്യ ലേഖ കൂടെയുണ്ട്. ശ്രീകുമാറിനൊപ്പം അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും വിദേശ യാത്രകളിലുമൊക്കെ നിഴൽ പോലെ ലേഖയും കാണും. ഇരുവരെയും ഒന്നിച്ചുകാണാൻ ആരാധകർക്കും ഏറെയിഷ്ടമാണ്. പാട്ടും റിയാലിറ്റി ഷോയുമൊക്കെയായി എംജി തിരക്കിലാവുമ്പോൾ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് ലേഖ.  

Advertisment

പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി ജീവിച്ചതിനു ശേഷമാണ് ലേഖയും എംജിയും വിവാഹിതരായത്. 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു എംജി ശ്രീകുമാർ ലേഖയെ വിവാഹം ചെയ്തത്.

നാലു പതിറ്റാണ്ടുകൾക്കിപ്പുറവും,  തങ്ങളുടെ പ്രണയത്തെ കുറിച്ച് മോശമായി സംസാരിക്കുന്നവർക്ക് മറുപടി നൽകുകയാണ് ലേഖ. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എംജി ശ്രീകുമാറുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ലേഖ മനസ്സു തുറന്നത്. 

''തീരെ ചെറുപ്പത്തിലല്ല ഞങ്ങള്‍ കല്യാണം കഴിക്കുന്നത്. ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും വെല്‍ സെറ്റില്‍ഡ് ആയിരുന്നു. ഒരു ആവശ്യങ്ങള്‍ക്കും വേണ്ടിയല്ല വിവാഹം കഴിച്ചത്, പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ എന്നു പറയാൻ ആളുകളുണ്ടാവും. ഇവിടെ നമ്മള്‍ മാത്രമേ ഉള്ളോ? ഇവിടെയിങ്ങനെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?'' ലേഖ ചോദിക്കുന്നു. 

Advertisment

100 ശതമാനം പെർഫെക്റ്റായ ഭർത്താവാണ് എംജി ശ്രീകുമാർ എന്നും ലേഖ പറയുന്നു. "എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച വ്യക്തിയാണ് ശ്രീക്കുട്ടൻ. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഞാൻ ശ്രീക്കുട്ടനെ കണ്ടുമുട്ടിയത്. സ്നേഹിക്കുന്നൊരു പുരുഷനെ ഞാൻ കണ്ടു.  എന്നെ വിവാഹം കഴിക്കട്ടെ എന്നു പ്രപ്പോസ് ചെയ്ത ഡേ എനിക്കു മറക്കാനാവില്ല. ഒരുപാട് പ്രശ്നങ്ങളുണ്ട്, ഇതു വേണ്ടെന്നു പറഞ്ഞ് ഞാൻ  3-4 മാസം യുഎസിൽ പോയി നിന്നതാണ്. ആ സമയത്ത് എനിക്കു ഫോൺ ചെയ്യും. നീയെത്ര മാസം എന്നിൽ നിന്നും മാറി നിന്നാലും ഞാൻ നിനക്കു വേണ്ടികാത്തിരിക്കുമെന്നു പറഞ്ഞു. അതൊന്നും എനിക്കു മറക്കാനാവില്ല." 

കുട്ടികളില്ല എന്നതിനെ കുറിച്ചു തങ്ങൾക്കു നേരെ ഉയരുന്ന കുത്തുവാക്കുകളെ കുറിച്ചും ലേഖ മനസ്സു തുറന്നു. "സംഗീതരംഗത്തുള്ള പലർക്കും കുട്ടികൾ ഇല്ലാത്ത കേസുണ്ട്. പക്ഷേ അവരോടൊന്നും ആരും ഇതിനെ കുറിച്ചു ചോദിക്കില്ല. കുട്ടി വേണമെന്നു ഞങ്ങൾ രണ്ടുപേരും നിശ്ചയിച്ചിട്ടില്ല. അദ്ദേഹത്തിനു ഉണ്ടാകാത്തതുമല്ല, ഞാൻ ഒരിക്കൽ  പ്രസവിച്ചതാണല്ലോ. അതുകൊണ്ട് പ്രസവിക്കാത്ത സ്ത്രീ എന്നെന്നെ മുദ്ര കുത്താനും പറ്റില്ല. കുട്ടി വേണ്ടെന്ന് ഞങ്ങൾ നിശ്ചയിച്ചതാണ്. ഞാനും ശ്രീക്കുട്ടനും പരസ്പരം മക്കളാണ്," ലേഖയുടെ വാക്കുകളിങ്ങനെ. 

ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ ലേഖയ്ക്ക് ഒരു മകളുണ്ട്, ശിൽപ്പ. ഇന്ന് ലേഖയുടെ മകളും വിവാഹിതയാണ്. 

Read More

Singer Relationship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: