/indian-express-malayalam/media/media_files/2025/03/15/QvSCIwNvpmpUwsoOqYL6.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മുൻ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്‌സിനുമെതിരെ പരാതിയുമായി നടൻ ബാല. സാമൂഹ്യ മാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാല പരാതി നൽകിയിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.
എലിസബത്തും യൂട്യൂബര്‍ അജു അലക്‌സും ചേർന്നുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പരിൽ നിന്ന് ഫോൺ കോൾ ലഭിച്ചുവെന്നും ബാല പരാതിയിൽ പറയുന്നു.
ബാലയും ഭാര്യ കോകിലയും കൊച്ചിയിലെ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നൽകിയത്. വെബ് സീരീസ് എപ്പിസോഡുകൾ പോലെ തനിക്കെതിരെ അപാവാദ പ്രചരണം നടക്കുകയാണെന്ന് പരാതി നൽകിയ ശേഷം ബാല പ്രതികരിച്ചു. 'താൻ സ്ത്രീകളെ റേപ്പു ചെയ്യുന്ന ആളാണോ എന്നും ഒന്നര വർഷത്തോളം ഒരു സ്ത്രീയെ റേപ്പു ചെയ്തുകൊണ്ടേയിരിക്കുമോ എന്നും' ബാല ചോദിച്ചു.
'ഒന്നര വർഷത്തിനു ശേഷമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത്ര കാലം എലിസബത്ത് എവിടെ ആയിരുന്നു. എലിസബത്ത് വിദ്യാഭ്യാസമുള്ളയാളാണ്. ഡോക്ടറാണ്. താൻ റേപ്പു ചെയ്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇത്ര കാലം പൊലീസിൽ പരാതി നൽകാതിരുന്നത്,' ബാല പ്രതികരിച്ചു.
കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസയില്ലെങ്കില്‍ തന്നെ കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശുണ്ടാക്കാന്‍ പറ്റുമെന്നും ബാല പറഞ്ഞു. 'ഇതൊരു തൊഴിലായി എടുക്കുകയാണ്. ഒരു സെലിബ്രേറ്റിയെ പേരെടുത്ത് വിളിച്ച് വലിയ രീതിയില്‍ അപമാനിക്കകയാണ്. ഭാര്യ കോകിലയെ എടീ, വാടി എന്നെല്ലാമാണ് വിളിക്കുന്നത്. ഇത് എന്ത് സംസ്‌കാരമാണെന്നും, തന്റെ അച്ഛനും അമ്മയും ഇതൊക്കെ എങ്ങനെ സഹിക്കുമെന്നും ബാല പറഞ്ഞു. ഇതിന് ഒരു അവസാനം വേണ്ടേ എന്നും ബാല കൂട്ടിച്ചേർത്തു.
Read More
- മറ്റൊരാളെ ചതിച്ചിട്ടല്ല ഞാൻ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്: ലേഖ
- ഭംഗിയിലും പ്രൗഢിയിലും റിസോർട്ടിനെ തോൽപ്പിക്കും: നയൻതാരയുടെ ഓഫീസ് കണ്ടോ?
- 53കാരി ചേച്ചിയും 32 കാരി അനിയത്തിയും; ഈ ബോണ്ട് അൽപ്പം സ്പെഷലാണ്!
- എമ്പുരാൻ ട്രെയിലർ എപ്പോൾ എത്തും? രാജുവിന്റെ കാര്യങ്ങളെല്ലാം സർപ്രൈസാണെന്ന് നന്ദു
- പൃഥ്വിയുടെ 'ചെറിയ പട'ത്തിലെ വമ്പൻ താരനിര ഇവരൊക്കെയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.