/indian-express-malayalam/media/media_files/2025/03/16/fyzKb2UJDBZfmKOGLBeP.jpg)
ചിത്രം: ഫേസ്ബുക്ക്
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. പതിവു പരിശോധനകൾക്കു ശേഷമാണ് റഹ്മാനെ ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം അറിയിച്ചു. നിർജ്ജലീകരണം മൂലം ഞായറാഴ്ച രാവിലെയാണ് എ.ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാർത്ത അറിഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഡോക്ടർമാരുമായി ബന്ധപ്പെടുകയും എ.ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എക്സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. നിർജ്ജലീകരണം മൂലമാണ് എ.ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരി ഫാത്തിമ ശേഖർ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു.
റഹ്മാന്റെ ആരോഗ്യ വിവരങ്ങൾ തിരക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആരാധകർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ മകൻ എ.ആർ അമീൻ നന്ദി അറിയിച്ചിട്ടുണ്ട്. 'എല്ലാ പ്രിയപ്പെട്ട ആരാധകർക്കും, കുടുംബാംഗങ്ങൾക്കും, അഭ്യുദയകാംക്ഷികൾക്കും നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. എന്‍റെ അച്ഛൻ നിർജ്ജലീകരണം കാരണം അൽപ്പം തളർന്നിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് അറിയിക്കുന്നു. നിങ്ങളുടെ ദയയുള്ള വാക്കുകളും അനുഗ്രഹങ്ങളും ഞങ്ങൾക്ക് സന്തോഷം നല്‍കുന്നു,' അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Read More
- സാംബാ നൃത്തവുമായി ജിപിയും ഗോപികയും ബ്രസീലിൽ; വീഡിയോ
- Officer on Duty OTT: ഓഫീസര്‍ ഓൺ ഡ്യൂട്ടി ഒടിടിയിലേക്ക്
- 'ഞാൻ റേപ്പു ചെയ്യുന്ന ആളാണോ?' മുൻ പങ്കാളി എലിസബത്തിനെതിരെ പരാതിയുമായി നടൻ ബാല
- മറ്റൊരാളെ ചതിച്ചിട്ടല്ല ഞാൻ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്: ലേഖ
- ഭംഗിയിലും പ്രൗഢിയിലും റിസോർട്ടിനെ തോൽപ്പിക്കും: നയൻതാരയുടെ ഓഫീസ് കണ്ടോ?
- 53കാരി ചേച്ചിയും 32 കാരി അനിയത്തിയും; ഈ ബോണ്ട് അൽപ്പം സ്പെഷലാണ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.