scorecardresearch

Empuraan: മുണ്ടുടുത്ത് ന്യൂയോർക്കിലെ ടൈം സ്ക്വയറിലെത്തി മോഹൻലാൽ ഫാൻസ്; എമ്പുരാന് ഗംഭീര വരവേൽപ്പ്

L2: Empuraan Release & Trailer: പാട്ടും നൃത്തവുമൊക്കെയായി ടൈം സ്ക്വയറിൽ ഒത്തുച്ചേർന്ന് എമ്പുരാന്റെ വരവിനെ ആഘോഷമാക്കുകയായിരുന്നു ന്യൂയോർക്കിലെ മോഹൻലാൽ ഫാൻസ്

L2: Empuraan Release & Trailer: പാട്ടും നൃത്തവുമൊക്കെയായി ടൈം സ്ക്വയറിൽ ഒത്തുച്ചേർന്ന് എമ്പുരാന്റെ വരവിനെ ആഘോഷമാക്കുകയായിരുന്നു ന്യൂയോർക്കിലെ മോഹൻലാൽ ഫാൻസ്

author-image
Entertainment Desk
New Update
Empuraan Times Square

L2: Empuraan Release & Trailer

മോഹൻലാലിന്റെ എമ്പുരാൻ റിലീസിനു വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരും സിനിമാപ്രേമികളും. എമ്പുരാന്റെ വരവിന് ആർപ്പുവിളിക്കുന്ന ഒരു പറ്റം ആരാധകരുടെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കേരളത്തിലൊന്നുമില്ല, അങ്ങ് ന്യൂയോർക്കിലെ ടൈം സ്ക്വയറിലാണ് മോഹൻലാൽ ഫാൻസിന്റെ ആഘോഷം നടന്നത്.

Advertisment

ആശിർവാദ് ഹോളിവുഡ് സംഘടിപ്പിച്ച ആദ്യത്തെ മോഹൻലാൽ മീറ്റിൽ നൂറുകണക്കിന് ആരാധകരാണ് പങ്കെടുത്തത്. പാട്ടും നൃത്തവുമൊക്കെയായി ഒത്തുച്ചേർന്ന് എമ്പുരാന്റെ വരവിനെ ആഘോഷമാക്കുകയായിരുന്നു ന്യൂയോർക്കിലെ മോഹൻലാൽ ഫാൻസ്. സ്റ്റീഫൻ നെടുമ്പിള്ളിയുടെ ലുക്കിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ച് നിരവധി ആരാധകരാണ് ഇവിടെ എത്തിച്ചേർന്നത്. വിദേശീയരായ ആളുകളെ സംബന്ധിച്ചും ഈ ഫാൻസ് മീറ്റ് കൗതുകം ജനിപ്പിക്കുന്ന കാഴ്ചയായിരുന്നു. 

കാനഡ, ലോസ് ഏഞ്ചൽസ്, അറ്റ്ലാന്റ, കൊളറാഡോ എന്നിവിടങ്ങളിൽ നിന്നെല്ലാം മോഹൻലാൽ ഫാൻസ് ഇവിടെ എത്തിച്ചേർന്നിരുന്നു. എമ്പുരാൻ സിനിമയുടെ ടിക്കറ്റ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനവും ഇവിടെ നടന്നു. അമേരിക്കയിലെ 300 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുക.

Read More

Advertisment

America Empuraan Mohanlal Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: