/indian-express-malayalam/media/media_files/2025/03/20/79aqRaNN9Sc0aR2lvD3n.jpg)
L2: Empuraan Trailer – Is Tovino Thomas the Unexpected Antagonist?
L2: Empuraan Trailer Sparks Buzz – Is Tovino Thomas the Villain?: എമ്പുരാന്റെ ട്രെയിലർ ഡീകോഡ് ചെയ്യുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ട്രെയിലർ നൽകുന്ന സൂചനകൾ ഓരോന്നായി എടുത്ത് ചർച്ച ചെയ്യുന്ന തിരക്കിലാണ് സിനിമാപ്രേമികൾ. 'ദൈവപുത്രൻ തന്നെ തെറ്റ് ചെയ്താൽ ചെകുത്താനെ അല്ലാതെ വേറെ ആരെ ആശ്രയിക്കും' എന്നൊരു വാചകമുണ്ട് എമ്പുരാൻ ട്രെയിലറിൽ. ടൊവിനോ ആണ് എമ്പുരാനിലെ വില്ലൻ എന്ന സൂചനയല്ലേ ട്രെയിലർ തരുന്നത് എന്നാണ് ആരാധകരുടെ സംശയം.
കാരണം, ലൂസിഫറിൽ ആശ്രയത്തിലെ അന്തേവാസികളായ കുട്ടികൾക്ക് സ്റ്റീഫൻ പറഞ്ഞു കൊടുക്കുന്ന കഥയിൽ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് പികെ രാംദാസും ദൈവപുത്രനായി വിശേഷിപ്പിക്കപ്പെടുന്നത് ടൊവിനോ തോമസുമാണ്. അതിനാൽ തന്നെ എമ്പുരാൻ ട്രെയിലറിലെ ദൈവപുത്രൻ എന്ന പ്രയോഗം വിരൽചൂണ്ടുന്നത് ടൊവിനോയിലേക്ക് അല്ലേ എന്നാണ് ആരാധകരുടെ സംശയം.
ലൂസിഫറിൽ ജെതിൻ രാംദാസായി എത്തി ഏറെ കയ്യടി നേടിയ നടനാണ് ടൊവിനോ തോമസ്. പികെ രാംദാസിന്റെ രാഷ്ട്രീയ സിംഹാനസത്തിനു പിൻഗാമിയായി വന്നെത്തിയ ജെതിൻ, സ്റ്റീഫന്റെ വിശ്വസ്തൻ കൂടിയാണ്. സ്റ്റീഫൻ നെടുമ്പള്ളിയുടെ അച്ഛനാര് എന്ന കാര്യത്തിൽ വർമ്മ സാറിനു സംശയമുണ്ടെങ്കിലും എന്റെ ചേട്ടനാണ് സ്റ്റീഫൻ എന്നതിൽ എനിക്കു സംശയമില്ലെന്ന് ചങ്കുറപ്പോടെ പറഞ്ഞ സ്റ്റീഫന്റെ പ്രിയപ്പെട്ട അനിയൻ. എന്നാൽ, എമ്പുരാനിലേക്ക് എത്തുന്നതോടെ ഈ സാഹോദര ബന്ധത്തിനിടയിൽ വിള്ളൽ വീണു കഴിഞ്ഞോ എന്നാണ് അറിയേണ്ടത്.
ചെറിയ പ്രായത്തിൽ തന്നിലേക്ക് എത്തിയ അധികാര കസേര ജെതിനെ മാറ്റിമറിച്ചോ എന്നുള്ള സംശയവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. എമ്പുരാൻ ട്രെയിലറിൽ മഞ്ജുവാര്യർ അവതരിപ്പിക്കുന്ന പ്രിയദർശിനി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്- 'മനുഷ്യ ജീവന് മുകളിൽ ഒരു രക്ത ബന്ധത്തിലും വിലയുണ്ടെന്ന് താൻ കരുതുന്നില്ലെന്ന്'. ഇതും ടൊവിനോയിലേക്കാണോ വിരൽ ചൂണ്ടുന്നത് എന്നാണ് ആരാധകർ സംശയിക്കുന്നത്.
മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്പുരാന്‍. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെൽ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയൽ, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. കൃത്യമായി പറഞ്ഞാൽ 2 മണിക്കൂര്‍ 59 മിനിറ്റ്.
Empuraan Advance Booking All india Date And Time: അഡ്വാൻസ് ബുക്കിംഗ് എപ്പോൾ ആരംഭിക്കും?
എമ്പുരാന്റെ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് മാർച്ച് 21ന് രാവിലെ 9 മണിയോടെ ആരംഭിക്കും. മറ്റു രാജ്യങ്ങളിലെ ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
Read More
- Empuraan: ആരാണ് എമ്പുരാനിലെ ആ മിസ്റ്ററി ഡ്രാഗൺ മാൻ?
- മുടക്കുമുതൽ 75 കോടി, ആകെ നേടിയത് 23.5 കോടി; ഫെബ്രുവരി ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കണക്കുകളിങ്ങനെ
- Officer on Duty OTT: ഓഫീസര്‍ ഓൺ ഡ്യൂട്ടി ഒടിടിയിലെത്തി, എവിടെ കാണാം?
- 'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം,' മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹന്‍ലാല്‍
- അയ്യനെ കണ്ട് അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ
- Empuraan Trailer: എല്ലാവരും കാത്തിരിക്കുന്ന ആ ട്രെയിലർ ആദ്യം കണ്ടത് തലൈവർ; ഫാൻ ബോയ് മൊമന്റ് പങ്കിട്ട് പൃഥ്വിരാജ്
- ബ്രോ ഡാഡിയിൽ ജോൺ കാറ്റാടി ആവേണ്ടിയിരുന്നത് മമ്മൂട്ടി; വെളിപ്പെടുത്തി പൃഥ്വിരാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.