scorecardresearch

Officer on Duty OTT: ഓഫീസര്‍ ഓൺ ഡ്യൂട്ടി ഒടിടിയിലെത്തി, എവിടെ കാണാം?

Officer on Duty now streaming: ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തിയ ഓഫീസര്‍ ഓൺ ഡ്യൂട്ടി, ഒരു മാസം തികയുമ്പോഴേക്കും ഒടിടിയിൽ എത്തിയിരിക്കുകയാണ്, എവിടെ കാണാം?

Officer on Duty now streaming: ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തിയ ഓഫീസര്‍ ഓൺ ഡ്യൂട്ടി, ഒരു മാസം തികയുമ്പോഴേക്കും ഒടിടിയിൽ എത്തിയിരിക്കുകയാണ്, എവിടെ കാണാം?

author-image
Entertainment Desk
New Update
Officer on Duty Netflix

Officer on Duty now streaming on OTT

Kunchacko Boban starrer Officer on Duty OTT Release Date & Platform: കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ഒടിടിയിലെത്തി. ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തിയ ചിത്രം, കൃത്യം ഒരു മാസം തികയുമ്പോഴേക്കും ഒടിടിയിൽ എത്തിയിരിക്കുകയാണ്. 

Advertisment

കുഞ്ചാക്കോ ബോബൻ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയത് ഷാഹി കബീറാണ്. സി.ഐ ഹരിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചോക്കോ ബോബന്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രമാണിത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത്യേകതയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയ്ക്കുണ്ട്. 

പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

Officer on Duty OTT: ഓഫീസര്‍ ഓൺ​ ഡ്യൂട്ടി ഒടിടി

Advertisment

നെറ്റ്ഫ്ലിക്സിൽ ആണ് ഓഫീസര്‍ ഓൺ​ ഡ്യൂട്ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 

Read More

Kunchacko Boban OTT Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: