scorecardresearch

Empuraan and the Illuminati: എന്താണ് സത്യത്തിൽ ഈ ഇല്ലുമിനാറ്റി?

Empuraan and the Illuminati: ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഒന്നാണ് ഇലുമിനാറ്റി. എന്താണ് ഇലുമിനാറ്റി എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്?  ഇലുമിനാറ്റിയെ കുറിച്ച് മുരളി ഗോപിയുടെ വാക്കുകളിങ്ങനെ

Empuraan and the Illuminati: ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഒന്നാണ് ഇലുമിനാറ്റി. എന്താണ് ഇലുമിനാറ്റി എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്?  ഇലുമിനാറ്റിയെ കുറിച്ച് മുരളി ഗോപിയുടെ വാക്കുകളിങ്ങനെ

author-image
Entertainment Desk
New Update
Empuraan

Is Mohanlal’s Khureshi-Ab’ram Linked to the Illuminati in Empuraan?

Illuminati Vibes in Empuraan: 2019ൽ ലൂസിഫർ തിയേറ്ററുകളിൽ എത്തിയതിനു പിന്നാലെയാണ് ഇല്ലുമിനാറ്റി എന്ന വാക്ക് കേരളത്തിൽ പ്രബലമായി തുടങ്ങിയത്. ഇന്ന്, മലയാളികൾക്ക് ഏറെ സുപരിചിതമായ വാക്കാണ് ഇല്ലുമിനാറ്റി എന്നത്. വർഷങ്ങൾക്കിപ്പുറം വന്ന ആവേശം എന്ന ചിത്രത്തിലെ ഒരു ഗാനം തുടങ്ങുന്നതു പോലും ഇല്ലുമിനാറ്റി എന്ന വരികളോടെയാണ്. സോഷ്യൽ മീഡിയ ട്രോളന്മാരെ സംബന്ധിച്ച് 'ഇല്ലുമിനാറ്റി'യുടെ കേരളത്തിലെ ബ്രാൻഡ് അംബാസിഡറാണ് പൃഥ്വിരാജ്. 

Advertisment

ലൂസിഫറിന്റെ തുടർച്ചയായി തിയേറ്ററുകളിൽ എത്തുന്ന എമ്പുരാൻ, ഗ്ലോബൽ അണ്ടർ വേൾഡ്, രാഷ്ട്രീയം, അധികാര ഘടനകൾ എന്നിവയെ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണെന്നാണ് സൂചന.  ലൂസിഫറിൽ, സ്റ്റീഫൻ നെടുമ്പള്ളി നിഗൂഢതകളുള്ള, അതിശക്തനായ  ഖുറേഷി-അബ്രാം എന്ന  വ്യക്തിയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര ഗൂഢാലോചനകളെയും രഹസ്യ സംഘടനകളെയും കുറിച്ച് ചിത്രം സൂചന നൽകുകയും ചെയ്തിരുന്നു. അതിനാൽ തന്നെ, എമ്പുരാൻ ഇല്ലുമിനാറ്റി പോലുള്ള സിൻഡിക്കേറ്റുകളെ പരാമർശിക്കാനും അവയിൽ നിന്നു പ്രചോദനം ഉൾകൊള്ളാനുമുള്ള സാധ്യതകളെ തള്ളികളയാനാവില്ല. ലൂസിഫറിൽ അത്തരത്തിലുള്ള നിഗൂഢമായ ചിഹ്നങ്ങൾ, രഹസ്യ കൂടിക്കാഴ്ചകൾ, ആഗോള കുറ്റകൃത്യ ശൃംഖലകൾ എന്നിവ ഉപയോഗിച്ചത്, എമ്പുരാൻ അത്തരം വിഷയങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുമെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നുമുണ്ട്.

സത്യത്തിൽ എന്താണ് ഈ ഇല്ലുമിനാറ്റി? ലൂസിഫർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ മുരളി ഗോപി ഇല്ലുമിനാറ്റിയെ കുറിച്ച് പറയുന്നതു കേൾക്കാം. ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടനയാണ് ഇലുമിനാറ്റിയെന്നാണ് മുരളി ഗോപി പറയുന്നത്. അതില്‍ ഉള്‍പ്പെട്ടവരെയാണ് പൊതുവെ ഇലുമിനാറ്റികള്‍ എന്നു വിളിക്കുന്നത്. 

"നമ്മൾ ഈ കാണുന്ന സിസ്റ്റം, ഗവൺമെന്റ് പോളിസികൾ, ദൈനംദിന ജീവിതത്തിൽ കണ്ടു കണ്ടില്ലെന്നു പോവുന്ന പരസ്യങ്ങൾ, അവയുടെ സ്റ്റൈൽ എന്നിങ്ങനെ വലുതും ചെറുതുമായ കാര്യങ്ങൾ വരെ ഒരു പ്രത്യേക ഡിസൈനിൽ നമ്മുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും അത് നമ്മൾ അറിയാത്തതാണെന്നും ആ ഡിസൈനു അനുസരിച്ചാണ് നമ്മൾ ചലിക്കുന്നതെന്നും ഈ ആശയത്തിനെ ഗൈഡ് ചെയ്യുന്ന ഒരു ഗ്രൂപ്പ് ഉണ്ടെന്നതുമായ ആശയമാണ് ഇല്ലുമിനാറ്റി," മുരളി ഗോപിയുടെ വാക്കുകളിങ്ങനെ. 

Advertisment

ചുരുക്കിപ്പറഞ്ഞാൽ,  വലിയ സ്വാധീനശക്തിയുള്ള ആളുകൾ, കോർപ്പറേറ്റുകൾ എന്നിവരൊക്കെ തീരുമാനിക്കുന്നതുപോലെ നമ്മുടെ ജീവിതം പോവുന്നതിനെയാണ് ഇല്ലുമിനാറ്റി എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. നമ്മൾ നമ്മുടെ ഇഷ്ടത്തിനും തീരുമാനങ്ങൾക്കും അനുസരിച്ചാണ് ജീവിക്കുന്നത് എന്നു കരുതുമ്പോഴും നമ്മളെ ആരൊക്കെയോ അവരുടെതായ  രീതിയിലേക്കും ഫ്രെയിമിലേക്കും കൊണ്ടുവരുന്നുണ്ട് എന്നു ചുരുക്കം. മുൻപ് ക്ലബ്ബ് എഫ് എമ്മിനു നൽകിയ അഭിമുഖത്തിനിടെയാണ് മുരളി ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പൃഥ്വിരാജ് ഒരു ഇല്ലുമിനാറ്റിയാണോ? എന്ന അവതാരകന്റെ ചോദ്യത്തിന് 'ഞങ്ങൾ ഇലുമിനാറ്റികള്‍ അതിനെ കുറിച്ചു പറയാറില്ല," എന്നായിരുന്നു മുരളി ഗോപിയുടെ ചിരിയോടെയുള്ള മറുപടി. 

ഇലുമിനാറ്റിയെക്കുറിച്ച് പലതരത്തിലുള്ള കഥകൾ ലോകത്ത് പ്രചരിക്കുന്നുണ്ട്. ലോകത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവരാണ് ഇലുമിനാറ്റികള്‍  എന്നാണ് പൊതുവെയുള്ള വിശ്വാസം.  പണം, ബുദ്ധി, കരുത്ത് എന്നിവ കൊണ്ട് കാലത്തെ പോലും പിടിച്ചുകെട്ടാൻ കെൽപ്പുള്ളവരാണ് ഇലുമിനാറ്റികൾ എന്നും പറഞ്ഞുവരുന്നു. 1700 കളില്‍ ബവേറിയന്‍ പ്രഫസറാണ് ഇലുമിനാറ്റിക്ക് രൂപം കൊടുത്തത് എന്നാണ് നിലവിലുള്ള സിദ്ധാന്തം. നാട്ടില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും മതമേധാവിത്വങ്ങള്‍ക്കും എതിരെ പോരാടുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. യുക്തിയെയും വിദ്യാഭ്യാസത്തെയും വളര്‍ത്തിയെടുത്ത് സമൂഹത്തെ നന്നാക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ലോകത്തെ തന്നെ മുഴുവനായി നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇലുമിനാറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. 

Read More

Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: