/indian-express-malayalam/media/media_files/2025/03/26/HObcigAT7CLFvwFHzEf2.jpg)
Oru Jaathi Jaathakam Faces Backlash from Abhishek Jayadeep
ഗേ റിലേഷൻഷിപ്പ്, ലെസ്ബിയൻ റിലേഷൻ ഷിപ്പ് എന്നീ വിഷയങ്ങളെയൊക്കെ വളരെ അപക്വമായും പരിഹാസരൂപേണയും സമീപിച്ച ചിത്രമാണ് വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനൻ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം'.
ചിത്രത്തിലെ, എല്‍ജിബിടിക്യു പരാമർശങ്ങൾ വളരെ വിഷമിപ്പിച്ചെന്നും സിനിമ കണ്ടു തീർക്കാനാവാത്ത രീതിയിൽ അരോചകമായി അനുഭവപ്പെട്ടുമെന്ന് തുറന്നു പറയുകയാണ് ബിഗ് ബോസ് മത്സരാർത്ഥിയായ അഭിഷേക് ജയദീപ്. ബിഗ് ബോസിന്റെ വേദിയിൽ വച്ച് തന്റെ സെക്ഷ്വൽ ഐഡന്റിറ്റി അഭിഷേക് തുറന്നു പറഞ്ഞിരുന്നു. താനൊരു ഗേ ആണെന്നായിരുന്നു അഭിഷേക് വെളിപ്പെടുത്തിയത്.
അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ‘ഒരു ജാതി ജാതകം’ കാണാൻ പോയ അനുഭവം പങ്കുവയ്ക്കുന്നതിനിടെയാണ് ചിത്രത്തിലെ എല്‍ജിബിടിക്യു വിരുദ്ധ പരാമർശങ്ങളെ അഭിഷേക് വിമർശിച്ചത്. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിഷേകും അമ്മ ശ്രീതയും.
‘ഞാനും അമ്മയും അഭിഷേകും കൂടിയാണ് സിനിമ കാണാന്‍ പോയത്. പകുതിക്ക് വച്ച് ഞാൻ ഇറങ്ങിപ്പോന്നു. ഞാനിനി കാണാന്‍ ഇരിക്കുന്നില്ലെന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇവരെയൊക്കെ കളിയാക്കി വിളിക്കുന്ന കമന്റുകളുണ്ടല്ലോ, അത് തന്നെ പച്ചയ്ക്ക് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണ് ആ സിനിമ മുഴുവന്‍, എന്റെ അമ്മയ്ക്കു പോലും വിഷമമായിപ്പോയി," എന്നാണ് അഭിഷേകിന്റെ അമ്മ ശ്രീത പറഞ്ഞത്.
"എന്താണ് കാണിച്ചുവച്ചിരിക്കുന്നത്. എത്ര മോശം തീമാണെന്ന് അറിയാമോ. കോമഡിയെന്നു പറഞ്ഞ് എന്ത് അരോചകമായ കാര്യങ്ങളും അടിച്ചുവിടാമെന്നാണ് ഇവർ കരുതുന്നത്. വിനീത് ശ്രീനിവാസൻ എന്ന നടനിൽ നിന്നും നമ്മളിത് പ്രതീക്ഷിക്കുന്നേ ഇല്ല. എത്ര നല്ല സിനിമകൾ നൽകിയിട്ടുള്ള ആളാണ് അദ്ദേഹം. ഇതിൽ അദ്ദേഹം അഭിനയിക്കുന്നേ ഒളളൂ. എങ്കിലും തിരക്കഥ ഒക്കെ വായിച്ചിട്ടല്ലേ സമ്മതം മൂളൂ," അഭിഷേകിന്റെ വാക്കുകളിങ്ങനെ.
എല്ലാം പറഞ്ഞിട്ട് അവസാനം സിനിമയുടെ ക്ലൈമാക്സിൽ ഇതൊന്നും ഒന്നുമല്ലെന്ന രീതിയില്‍ മെസേജ് കൊടുക്കുന്നതിനെയും അഭിഷേക് വിമർശിച്ചു. "നമ്മുടെ സമൂഹത്തില്‍ ഇത് കൊണ്ട് ഒരു കാര്യവുമില്ല. കാരണം അവസാനത്തെ മെസേജ് ഒന്നും അവര്‍ കാണില്ല. അത്രയധികം നെഗറ്റീവ് ആ സിനിമയില്‍ പറഞ്ഞിട്ടുണ്ട്. അതിൽ കാണിച്ചിരിക്കുന്ന ലെസ്ബിയൻ കഥാപാത്രവും വളരെ കൺഫ്യൂസ്ഡ് ആണ്. ആ കഥാപാത്രത്തിനും കൃത്യതയില്ല. പിന്നെ മഴവില്ല്, മഴവില്ല് എന്ന് ഇടയ്ക്കിടയ്ക്ക് പുച്ഛിച്ചു പറയുന്നുണ്ട്. അതും വിനീത് ശ്രീനിവാസനെപ്പോലെ ഇത്ര വലിയ നടൻ. സങ്കടകരമാണ്," അഭിഷേക് കൂട്ടിച്ചേർത്തു.
Read More
- മനുഷ്യരുടെ സെക്ഷ്വാലിറ്റി പ്രശ്നങ്ങൾ കോമഡിയ്ക്കുള്ള കണ്ടന്റല്ല; അപക്വമായ സമീപനവുമായി 'ഒരു ജാതി ജാതകം', റിവ്യൂ- Oru Jaathi Jaathakam Review
- മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ
- Bromance OTT: ബ്രോമാൻസ് എപ്പോൾ ഒടിടിയിൽ എത്തും?
- 'ദൃശ്യം 3' ഈ വർഷം? അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ
- എമ്പുരാനായി പ്രാർത്ഥനയോടെ മല്ലിക സുകുമാരൻ ഗൂരുവായൂർ ക്ഷേത്രത്തിൽ
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.