/indian-express-malayalam/media/media_files/2025/03/22/ansiba-hassan-childhood-photos-ng-1-319683.jpg)
Throwback Thursday: Guess Who?
/indian-express-malayalam/media/media_files/2025/03/22/dZzrQHOOV63AHA5cwmCo.jpg)
Throwback Thursday: മലയാളത്തിനൊപ്പം തമിഴിലും ശ്രദ്ധേ നേടിയ ഒരു നടിയുണ്ട് ഈ ചിത്രത്തിൽ. 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായി മാറിയവൾ. ആളെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/03/22/ansiba-hassan-childhood-photos-ng-3-253715.jpg)
നടി അൻസിബയെ കുറിച്ചാണ് പറയുന്നത്. അൻസിബയുടെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണ് മുകളിൽ കണ്ടത്.
/indian-express-malayalam/media/media_files/2025/03/22/ansiba-hassan-childhood-photos-ng-2-712975.jpg)
2013ൽ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അൻസിബയുടെ അരങ്ങേറ്റം. കോഴിക്കോട് സ്വദേശിയായ അൻസിബ, ലിറ്റിൽ സൂപ്പർമാൻ, ഗുണ്ട, ജോൺ ഹോനായി, ഷീ ടാക്സി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ദൃശ്യം എന്ന ചിത്രമാണ് അൻസിബയെ ഏറെ പോപ്പുലറാക്കിയത്.
/indian-express-malayalam/media/media_files/2025/03/22/ansiba-hassan-childhood-photos-ng-5-661510.jpg)
ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായും അൻസിബ എത്തിയിരുന്നു. അന്നാണ് നടിയെന്ന മേൽവിലാസത്തിൽ മാത്രം അൻസിബയെ നോക്കി കണ്ടവർക്ക് നടിയെ കുറിച്ച് വേറിട്ടൊരു ചിത്രം ലഭിച്ചത്.
/indian-express-malayalam/media/media_files/2025/03/22/ansiba-hassan-childhood-photos-ng-4-355135.jpg)
ബിഗ് ബോസിന്റെ ഫാമിലി റൗണ്ടിൽ ഉമ്മയും സഹോദരനും എത്തിയതോടെയാണ് അൻസിബയുടെ ജീവിതം പിന്നിട്ട പ്രതിസന്ധികളെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടു മുന്നോട്ടുവന്ന അൻസിബ തന്റെ ഉമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി സ്വന്തം ജീവിതം പോലും മാറ്റിവച്ചയാളാണ്. അൻസിബയുടെ ലൈഫ് സ്റ്റോറി ഉമ്മ പറഞ്ഞപ്പോഴാണ് പ്രേക്ഷകർ ഇതെല്ലാം അറിഞ്ഞത്.
/indian-express-malayalam/media/media_files/2025/03/22/ansiba-hassan-childhood-photos-ng-7-338932.jpg)
ഉപ്പയും ഉമ്മയും സെപ്പറേറ്റ്ഡ് ആയതോടെ കുടുംബം പ്രതിസന്ധിയിലായി. ആറാം ക്ലാസ് തൊട്ട് അൻസിബയെ പഠിക്കാനായി ഹോസ്റ്റലിൽ ആക്കി. അൻസിബയേയും സഹോദരങ്ങളെയും നോക്കാനായി അന്‍സിബയുടെ ഉമ്മക്ക് സ്വന്തം വീട് വില്‍ക്കേണ്ടി വന്നു.
/indian-express-malayalam/media/media_files/2025/03/22/ansiba-hassan-childhood-photos-ng-6-999927.jpg)
15-ാം വയസ്സു മുതൽ അൻസിബ ജോലി ചെയ്ത് ഉമ്മയേയും തന്റെ അഞ്ചു സഹോദരങ്ങളെയും നോക്കാൻ തുടങ്ങി. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും തന്റെ ഷോൾഡറിലെടുത്ത് ജീവിക്കുകയായിരുന്നു അൻസിബ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.