scorecardresearch

എമ്പുരാനേ... നമ്മൾ കേട്ട ആ ശബ്ദം അലംകൃതയുടേത്; സ്ഥിരീകരിച്ച് ദീപക് ദേവ്

Alankrita Menon Prithviraj Lends Her Voice for L2: Empuraan: ചിത്രത്തിലെ  'എമ്പുരാനേ' എന്ന ​ഗാനത്തിൽ അലംകൃതയുടെ ശബ്ദവും കേൾക്കാം

Alankrita Menon Prithviraj Lends Her Voice for L2: Empuraan: ചിത്രത്തിലെ  'എമ്പുരാനേ' എന്ന ​ഗാനത്തിൽ അലംകൃതയുടെ ശബ്ദവും കേൾക്കാം

author-image
Entertainment Desk
New Update
alankrita menon prithviraj sings for Empuraan

പൃഥ്വിരാജിന്റെ എമ്പുരാനിലൂടെ മകൾ അലംകൃത മേനോനും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അഭിനയത്തിലല്ല, ഗായികയായി കൊണ്ടാണ് കുഞ്ഞു അല്ലിയുടെ അരങ്ങേറ്റം. ചിത്രത്തിലെ  'എമ്പുരാനേ' എന്ന ​ഗാനത്തിനിടെ കേൾക്കുന്ന കുട്ടിയുടെ ശബ്ദം അലംകൃതയുടേതാണ്.  എമ്പുരാനേ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് അലംകൃതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകനായ ദീപക് ദേവ്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയും എമ്പുരാനിൽ പാടിയിട്ടുണ്ട്. 

Advertisment

"തുടക്കത്തിൽ ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിൽ വരുന്ന  ഭാ​ഗമായതുകൊണ്ട് അവിടെ ഒരു കുട്ടിയുടെ ശബ്ദത്തിൽ തന്നെ പാടിപ്പിച്ചാലോ എന്നു പൃഥ്വി തിരക്കുകയായിരുന്നു. അങ്ങനെയാണ് അലംകൃതയേക്കൊണ്ട് പാടിപ്പിച്ചു നോക്കിയാലോ എന്ന ആലോചന വരുന്നത്. ഇം​ഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും എങ്ങനെവരുമെന്ന് അറിയില്ല, ശ്രമിച്ചുനോക്കാമെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. എന്നാൽ, ഒറ്റ തവണ പറഞ്ഞുകൊടുത്തപ്പോൾ തന്നെ ആ ഇമോഷൻസ് അടക്കം ക്യാപ്ച്ചർ ചെയ്തു പാടാൻ അലംകൃതയ്ക്കു സാധിച്ചു. സ്റ്റുഡിയോയിൽ വന്ന് അഞ്ചുമിനിറ്റിനുള്ളിൽ അലംകൃത  പാടിതീർത്തു," റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെ ദീപക് ദേവ് പറഞ്ഞു. 

Read More

Prithviraj Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: