/indian-express-malayalam/media/media_files/2025/04/17/zxCcFXCY88JA5etsaXkk.jpg)
സംഗീത് പ്രതാപ്, മെസ്സി
Actor Sangeeth Prathap Bags Best Editor Award at Kerala State Film Awards: ലോകകപ്പ് നേട്ടത്തിനു ശേഷം ട്രോഫിയുമായി കിടന്നുറങ്ങുന്ന മെസ്സിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സമാനമായൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടനും എഡിറ്ററുമായ സംഗീത് പ്രതാപിനെയാണ് ചിത്രത്തിൽ കാണാനാവുക. നടൻ ഡിനോയ് പൗലോസ് ആണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
"മെസ്സിയ്ക്കും റോഹിത് ശർമ്മയ്ക്കും ശേഷം നമ്മടെ ചെക്കൻ," എന്നാണ് ഡിനോയ് കുറിച്ചത്. ബുധനാഴ്ചയായിരുന്നു അൻപത്തി നാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ്. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് സംഗീത് പ്രതാപ് ആണ്. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിനാണ് സം​ഗീത് പുരസ്കാരത്തിന് അർഹനായത്. എഡിറ്റിംഗിനെ ആഖ്യാനത്തിനുള്ള ഉപാധിയായി ഉപയോഗിച്ച് പ്രമേയത്തെ മുന്നോട്ട് നയിച്ച വൈദഗ്ധ്യത്തിനാണ് അവാർഡ് എന്നായിരുന്നു സംസ്ഥാന അവാർഡ് ജൂറിയുടെ വിലയിരുത്തൽ. അൻപതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്കാരം.
ജീവിതത്തിലെ ആദ്യ സംസ്ഥാന പുരസ്കാരം നേടിയ സന്തോഷത്തിൽ പുരസ്കാരവുമായി ഉറങ്ങുന്ന സംഗീതിനെയാണ് ചിത്രത്തിൽ കാണാനാവുക.
സ്പോട്ട് എഡിറ്ററായി സിനിമയിലെത്തി പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു സംഗീത്. ലിറ്റിൽ റാവുത്തറിലൂടെയാണ് സംഗീത് സ്വതന്ത്ര എഡിറ്ററായി മാറിയത്. ഉണ്ണി മുകുന്ദന്റെ ജയ് ​ഗണേഷ് എന്ന ചിത്രത്തിലും സം​ഗീത് എഡിറ്ററായിരുന്നു.
ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയായിരുന്നു സംഗീതിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് പ്രേമലു, സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ തുടങ്ങിയ സിനിമകളിൽ സംഗീത് ഭാ​ഗമായി. പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ബ്രോമാൻസ് എന്ന ചിത്രമാണ് സംഗീതിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
Read More
- രണ്ടു തവണ ക്ഷയരോഗം വന്നു, ശരീരഭാരം 75ൽ നിന്നും 35ൽ എത്തി; അതിജീവനകഥ പങ്കുവച്ച് സുഹാസിനി
- മുറിച്ചു മാറ്റുന്നതിന് മുൻപ് ആള് കയറി, മുറിച്ച് മാറ്റിയത് കാണാൻ ആള് കേറി, എന്തായാലും സന്തോഷം; ഗണേഷ് കുമാർ
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us