/indian-express-malayalam/media/media_files/2025/04/16/WJfZ5x6UvZ5zhIOHOxlh.jpg)
നാലു പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് വിസ്മയം തീർക്കുകയാണ് മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര. മായാത്ത ചിരിയുമായി വേദിയിൽ വിസ്മയം തീർക്കുന്ന ചിത്രയക്ക് മലയാളികളുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. ചിത്രയെന്ന പാട്ടുകാരിയെ മാത്രമല്ല, ചിത്രയെന്ന വ്യക്തിത്വത്തെയും മലയാളികൾക്ക് ഏറെയിഷ്ടമാണ്. ചിത്രയുടെ സ്വരമാധുരിയോളം തന്നെ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തെയും പുഞ്ചിരിയേയും മലയാളികൾ സ്നേഹിക്കുന്നുണ്ട്.
മകൾ മഹാലക്ഷ്മിയ്ക്ക് വേണ്ടി ചിത്ര ചെയ്ത ഹൃദയസ്പർശിയായൊരു പ്രവൃത്തിയെക്കുറിച്ച് നടൻ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശബരിമലയിൽ ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കുന്നതുപോലെ, ആറു വർഷമായി തന്റെ വീട്ടിൽ എട്ടര മണിയ്ക്ക് ചിത്രചേച്ചിയുടെ പാട്ട് പ്ലേ ചെയ്താണ് മകൾ മഹാലക്ഷ്മിയെന്ന മാമ്മാട്ടിയെ ഉറക്കുന്നതെന്നാണ് ദിലീപ് പറയുന്നത്. സ്റ്റാർ സിംഗർ സീസൺ പത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ദിലീപ് ഇക്കാര്യം സംസാരിച്ചത്.
"അന്ന് മഹാലക്ഷ്മിയ്ക്ക് ഒന്നര വയസ്സായി കാണും. അവൾക്ക് ഉറങ്ങാൻ വേണ്ടി ചിത്ര ചേച്ചിയുടെ പാട്ടായിരുന്നു ഞങ്ങൾ സ്ഥിരം ഇട്ടുകൊടുത്തിരുന്നത്. പാട്ടുപാടി ഉറക്കാം ഞാൻ... എന്ന പാട്ട്. അങ്ങനെ അവളത് കേട്ടു പഠിച്ചു. ഒരിക്കൽ കൗതുകം തോന്നി ഞങ്ങൾ അവൾ പാട്ട് പാടുന്നത് ചേച്ചിയ്ക്ക് അയച്ചുകൊടുത്തു. ചേച്ചി എന്താണ് ചെയ്തത് എന്നറിയാമോ? പാവം ചേച്ചി, ആ പാട്ട് മുഴുവനായി പാടി വാട്സ്ആപ്പിൽ തിരിച്ച് അയച്ചുതന്നു. ആ പാട്ടു കേട്ടാണ് മാമ്മാട്ടി ഉറങ്ങുന്നത്. ശബരിമലയിൽ ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കുന്നതുപോലെ, എന്റെ വീട്ടിൽ എട്ടര മണിയ്ക്ക് ചിത്രചേച്ചിയുടെ പാട്ട് പ്ലേ ചെയ്യും. പൊതുവെ, ചേച്ചി നല്ല പൈസ വാങ്ങിച്ചിട്ട് പാടുന്ന പാട്ടാണ്, ഇത് കുഞ്ഞ് നന്നായി ഉറങ്ങിക്കോട്ടെ എന്നു വിചാരിച്ച് നമുക്കു വേണ്ടി അയച്ചുതന്നു. ഇത്രയും വലിയ മനസ്സ് ചേച്ചിയ്ക്കേ കാണൂ. നമ്മളും അതിനെ അത്രയും മൂല്യത്തോടെ കാണുന്നു. ആറു വർഷത്തോളമായി ഞങ്ങൾ ആ പാട്ട് സൂക്ഷിച്ചുവച്ചിരിക്കുകയാണ്," ദിലീപ് പറഞ്ഞു.
Read More
- 5 മിനിറ്റ് കൊണ്ട് നീ തീർത്ത ഓളം, അതാ ഫ്ലോറിൽ ആരും മറക്കില്ല: ജയരഞ്ജിതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.