scorecardresearch

5 മിനിറ്റ് കൊണ്ട് നീ തീർത്ത ഓളം, അതാ ഫ്ലോറിൽ ആരും മറക്കില്ല:  ജയരഞ്ജിതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

"ഇത്രയും എനർജെറ്റിക് ആയ ഒരാളെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സ്റ്റാൻഡ് അപ്പ് കോമേഡിയൻമാർ വരെ ഈ കുട്ടിയ്ക്കു മുന്നിൽ തോറ്റുപോവും," എന്നാണ് പ്രേക്ഷകരുടെ കമന്റ്

"ഇത്രയും എനർജെറ്റിക് ആയ ഒരാളെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സ്റ്റാൻഡ് അപ്പ് കോമേഡിയൻമാർ വരെ ഈ കുട്ടിയ്ക്കു മുന്നിൽ തോറ്റുപോവും," എന്നാണ് പ്രേക്ഷകരുടെ കമന്റ്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jayarenjitha

സ്റ്റാർ സിംഗർ വേദിയിൽ ജയരഞ്ജിത

റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി എത്തുന്ന കുട്ടികൾ അവരുടെ പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ നിരവധി ആരാധകരെ സ്വന്തമാക്കാറുണ്ട്. എന്നാൽ, ഫ്ളോറിലെത്തി അഞ്ചു മിനിറ്റ് സംസാരം കൊണ്ട് ഒരു ഫ്ളോറിനെയും ജഡ്ജസ്സിനെയും പ്രേക്ഷകരെയും കയ്യിലെടുത്ത ഒരു മിടുക്കിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
 
കഴിഞ്ഞ ഞായറാഴ്ചയാണ്, സ്റ്റാർ സിംഗർ പത്താം സീസണിന്റെ മെഗാലോഞ്ച് എപ്പിസോഡ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തത്. കാസർക്കോട് നിന്നുള്ള ജയരഞ്ജിതയും ഷോയിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ, മത്സരത്തിലേക്ക് സെലക്ഷൻ നേടാൻ ജയരഞ്ജിതയ്ക്ക് സാധിച്ചില്ല.

Advertisment

എന്നാൽ, തന്റെ തനതായ കാസർക്കോട് ഭാഷയിലൂടെയും സരസമായ വർത്തമാനത്തിലൂടെയും ഫ്ളോറിനെ ഒന്നാകെ കയ്യിലെടുത്താണ് ജയരഞ്ജിത മടങ്ങിയത്. ഒരു സ്റ്റാൻഡ് അപ്പ് കോമേഡിയനെ തോൽപ്പിക്കുന്ന  മികവോടെ തഗ്ഗടിച്ചും എല്ലാവരെയും ചിരിപ്പിച്ചും ഫ്ളോറിനെ ലൈവാക്കുകയായിരുന്നു ജയരഞ്ജിത.

നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ജയരഞ്ജിതയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

"പൊന്നുമോളെ നീ വേറെ ലെവലാടാ ! 5 മിനിറ്റ് കൊണ്ട് നീ തീർത്ത ഓളം ഉണ്ടല്ലൊ അത് ആ ഫ്ലോറിൽ ആരും മറക്കില്ല ! മിടുക്കിക്കുട്ടി!",

Advertisment

"5 മിനിറ്റു കൊണ്ടു എല്ലാവരെയും കയ്യിലെടുത്തു അവിടെ ഒരു പ്രകാശ വലയം ഉണ്ടാക്കിയല്ലോ,"

"ഈ കുട്ടിയെ ആങ്കർ ആയിട്ടെങ്കിലും എടുത്തുകൂടെ... ഇത്രയും എനർജെറ്റിക് ആയ ഒരാളെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇയാളെ കേൾക്കുന്നവർക്കും കാണുന്നവർക്കും കൂടെ നിൽക്കുന്നവർക്കും എനർജി കിട്ടും,"

"ഇന്നലെ സെലക്ട്‌ ആവാതെ ഇരുന്ന കുട്ടികളുടെ ഒരാളുടെ മുഖം പോലും ഓർമ വരുന്നില്ല. പക്ഷെ ഈ കുട്ടിയെ കണ്ടവർ ആരും ഈ സീസൺ കഴിയുന്നത് വരെയെങ്കിലും മറക്കില്ല.... ഈ കുട്ടിയെ ഇനിയും സ്‌ക്രീനിൽ കാണും ഉറപ്പ്,"

 "കിട്ടുന്ന സമയം എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ജയരഞ്ജിത കാണിച്ചുതന്നു. മിഥുൻ പറഞ്ഞത് വളരെ ശരിയാണ്," എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ. 

Read More

Reality Show

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: