New Update
/indian-express-malayalam/media/media_files/2025/03/30/SN1MhhzwjJhlmGMuKwVZ.jpg)
മോഹൻലാൽ | Photo: Facebook
എമ്പുരാനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. ഒരു കലാകാരൻ എന്ന രീതിയിൽ തന്റെ സിനിമകൾ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ മോഹൻലാൽ പറഞ്ഞു.
എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യുമെന്നും മോഹൻലാൽ കുറിപ്പിൽ പറഞ്ഞു.
മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണരൂപം
'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
Advertisment
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
സ്നേഹപൂർവ്വം മോഹൻലാൽ
സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് സുകുമാരനും മോഹൻലാലിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഇതുവരെ കണ്ട ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് എമ്പുരാൻ. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ എമ്പുരാൻ രണ്ടു ദിവസങ്ങൾ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
Read More
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
- Machante Maalakha & Painkili OTT: മച്ചാൻ്റെ മാലാഖയും പൈങ്കിളിയും ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.