/indian-express-malayalam/media/media_files/2025/03/28/new-ott-releases-this-week-on-netflix-prime-video-jio-hotstar-110040.jpg)
New OTT Releases this week on Netflix, Prime Video, Jio Hotstar and SonyLiv
/indian-express-malayalam/media/media_files/2025/03/28/anpodu-kanmani-ott-ng-11-357658.jpg)
Anpodu Kanmani OTT: അൻപോടു കൺമണി
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം 'അൻപോടു കൺമണി' ഒടിടിയിലെത്തി. ആമസോൺ പ്രൈം വീഡിയോയിൽ ആണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/28/jewel-thief-the-heist-begins-ott-369318.jpg)
Jewel Thief OTT: ജുവൽ തീഫ് – ദി ഹീസ്റ്റ് ബിഗിൻസ്
സെയ്ഫ് അലി ഖാൻ, ജയ്ദീപ് അഹ്ലാവത്, കുനാൽ കപൂർ, നികിത ദത്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജുവൽ തീഫ് – ദി ഹീസ്റ്റ് സ്ട്രീമിംഗ് ആരംഭിച്ചു. റോബി ഗ്രെവാളും കൂക്കി ഗുലാത്തിയും സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം വജ്ര കൊള്ളയുടെ കഥയാണ് പറയുന്നത്. 500 കോടി രൂപ വിലമതിക്കുന്ന ആഫ്രിക്കൻ റെഡ് സൺ വജ്രം കൊള്ളയടിക്കപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ.
/indian-express-malayalam/media/media_files/2025/03/28/sabdham-ott-ng-881815.jpg)
Sabdham OTT: ശബ്ദം
ആദി, ലക്ഷ്മി മേനോൻ, സിമ്രാൻ, ലൈല, റെഡിൻ കിംഗ്സ്ലി, എം എസ് ഭാസ്കർ, രാജീവ് മേനോൻ, വിവേക് പ്രസന്ന എന്നിവർ അഭിനയിച്ച ഹൊറർ ത്രില്ലർ ചിത്രം ശബ്ദം ഒടിടിയിൽ കാണാം. മൂന്നാറിലെ ഒരു മെഡിക്കൽ കോളേജിൽ നടന്ന ദുരൂഹ മരണങ്ങളെ കുറിച്ചാണ് ചിത്രം അന്വേഷിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/28/viduthalai-part-2-ott-ng3-366208.jpg)
Viduthalai Part 2 OTT: വിടുതലൈ
വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി, ഗൗതം വാസുദേവ് മേനോൻ, ഭവാനി ശ്രീ, രാജീവ് മേനോൻ, ഇളവരശു, ബാലാജി ശക്തിവേൽ, ശരവണ സുബ്ബയ്യ, ചേതൻ, മൂന്നാർ, കിഷോർ, അനുരാഗ് കശ്യപ്, ബോസ് വെങ്കട്ട്, വിൻസെന്റ് അശോകൻ, കെൻ കരുണാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ വിടുതലൈ 2 ഒടിടിയിലെത്തി. വെട്രിമാരൻ സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ ZEE5ൽ ആണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/28/hvKFtqTKz6Ul99gNpLax.jpg)
Mufasa: The Lion King OTT: മുഫാസ
New Release: ദി ലയൺ കിംഗിന്റെ പ്രീക്വൽ മുഫാസ ഒടിടിയിലെത്തി. ആരോൺ പിയറി, കെൽവിൻ ഹാരിസൺ ജൂനിയർ, ടിഫാനി ബൂൺ, മാഡ്സ് മിക്കൽസെൻ, തണ്ടിവെ ന്യൂട്ടൺ, ലെന്നി ജെയിംസ്, അനിക നോണി റോസ്, ബ്ലൂ ഐവി കാർട്ടർ, ബിയോൺസ് നോൾസ്-കാർട്ടർ, സേത്ത് റോജൻ, ബില്ലി ഐക്നർ, ഡൊണാൾഡ് ഗ്ലോവർ, ജോൺ കാനി എന്നിവരാണ് മുഫാസയിലെ വോയ്സ് ആർട്ടിസ്റ്റുകൾ.ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/01/05/S2nwVZD6sUbX9N97DiYA.jpg)
Deva OTT: ദേവ
റോഷൻ ആൻഡ്രൂസിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം മുംബൈ പൊലീസിൻ്റെ റീമേക്ക് ആയ ദേവ ഒടിടിയിലെത്തി. ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒറിജിനലിൽ നിന്ന് വ്യത്യസ്തമായാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ളിക്സിൽ ദേവ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/03/24/JLfHqxE8qiB8PCFwjH8w.jpg)
Aghathiyaa OTT: അഗത്യ
ജീവ, അർജുൻ സർജ, റാഷി ഖന്ന എന്നിവർ പ്രധാന വേഷത്തിലെത്തിയ ഹിസ്റ്റോറിക്കൽ ഹൈറർ ചിത്രമാണ് 'അഗത്യ' . ഇഷാരി കെ. ഗണേഷിന്റെ നിർമ്മാണത്തിലൊരുങ്ങിയ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചത് പാ വിജയ് ആണ്. SUN NXT-യിലും ആമസോൺ പ്രൈം വീഡിയോയിലും ചിത്രം ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.