/indian-express-malayalam/media/media_files/2025/03/28/VuVUXhmGZT6ldAUII3jw.jpg)
Machante Maalakha & Painkili OTT Release Date & Platform
Machante Maalakha and Painkili OTT Release Date & Platform, New Release: ഫെബ്രുവരി മാസത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പൈങ്കിളിയും മച്ചാന്റെ മാലാഖയും. ഇരുചിത്രങ്ങളും ഒടിടിയിൽ എവിടെ കാണാം? എപ്പോൾ സ്ട്രീമിംഗ് ആരംഭിക്കും എന്നു അറിയേണ്ടേ?
Machante Maalakha Ott Release: മച്ചാന്റ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ'. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനായ ചിത്രമാണിത്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.
ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിച്ചിട്ടണ്ട്.
സിംപ്ലി സൗത്ത്, മനോരമ മാക്സ് എന്നിവിടങ്ങളിലൂടെ ചിത്രം ഉടൻ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ ആദ്യവാരമോ രണ്ടാം വാരമോ ആയി ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Painkili OTT: പൈങ്കിളി
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'പൈങ്കിളി' ഒടിടിയിലേക്ക്. നടൻ ശ്രീജിത്ത് ബാബു ആണ് ചിത്രത്തിന്റെ സംവിധായകൻ.
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ രചന നിർവഹിച്ചത്. സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഏപ്രിൽ മാസം പൈങ്കിളി ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
Read More
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
- Empuraan and the Illuminati: എന്താണ് സത്യത്തിൽ ഈ ഇല്ലുമിനാറ്റി?
- 'ചേട്ടൻ വിളിച്ചിട്ട് വന്നവൻ' തന്നെ ചേട്ടന് എതിരാവുമോ? എമ്പുരാനിലെ വില്ലൻ ടൊവിനോയോ?
- Empuraan: ആരാണ് എമ്പുരാനിലെ ആ മിസ്റ്ററി ഡ്രാഗൺ മാൻ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us