scorecardresearch

സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?

ലൂസിഫറിൽ ജതിനും സ്റ്റീഫനുമൊക്കെ കാണിച്ച മാസ്സ് തന്നെയാണ് എമ്പുരാനിൽ പ്രിയദർശിനിയും കാണിച്ചത്. പക്ഷേ വ്യത്യാസമിരിക്കുന്നത് പൊതുബോധത്തിന്റെ നോക്കി കാണലിലാണ്

ലൂസിഫറിൽ ജതിനും സ്റ്റീഫനുമൊക്കെ കാണിച്ച മാസ്സ് തന്നെയാണ് എമ്പുരാനിൽ പ്രിയദർശിനിയും കാണിച്ചത്. പക്ഷേ വ്യത്യാസമിരിക്കുന്നത് പൊതുബോധത്തിന്റെ നോക്കി കാണലിലാണ്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manju Warrier Empuraan Performce

പൃഥ്വിരാജ്- മോഹൻലാലിന്റെ എമ്പുരാൻ ഇന്ന് തിയേറ്ററുകളിലെത്തി. ഗംഭീരമായ വിഷ്വൽ ട്രീറ്റാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം ഗംഭീരപ്രകടനം കാഴ്ച വച്ച മറ്റൊരാൾ മഞ്ജു വാര്യർ ആണ്. 

Advertisment

സംവിധായകൻ, തന്നിലെ താരത്തിന് തിളങ്ങാനായി ഒരുക്കി നൽകിയ സീനുകളിൽ വളരെ സ്വാഭാവികമായും മനോഹരമായുമാണ് മഞ്ജു വാര്യർ അഭിനയിച്ചിരിക്കുന്നത്. എന്നിട്ടും, സമാനമായ സീനുകളിൽ പൃഥ്വിരാജിനോ മോഹൻലാലിനോ ടൊവിനോയ്‌ക്കോ ലഭിച്ച കൈയ്യടി മഞ്ജുവിനു ലഭിച്ചില്ല. എന്തിന്, ടൈറ്റിൽ കാർഡിൽ ഗോകുലം ഗോപാലൻ എന്ന പേരെഴുതി കാണിച്ചപ്പോഴും ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിനെ കണ്ടപ്പോൾ പോലും കയ്യടികൾ ഉയർന്നുകേട്ടു. എന്നിട്ടും പ്രിയദർശിനിയ്ക്കു വേണ്ടി കയ്യടി ഉയർന്നില്ല! എന്തുകൊണ്ട്? പെണ്ണുങ്ങൾ മാസ്സാവാൻ പാടില്ലെന്നുണ്ടോ? 

ലൂസിഫറിൽ ജതിനും സ്റ്റീഫനുമൊക്കെ കാണിച്ച മാസ്സ് തന്നെയാണ് എമ്പുരാനിൽ പ്രിയദർശിനിയും കാണിച്ചത്. വളരെ ഓർഗാനിക്കായാണ് ആ കഥാപാത്രത്തിന്റെ ഗ്രോത്തും. എന്നാൽ, സ്റ്റീഫനും ജതിനുമൊക്കെ കാണിച്ച മാസ്സിനു കയ്യടിക്കുന്ന പ്രേക്ഷകർ പ്രിയദർശിനിയ്ക്ക് വേണ്ടി കയ്യടിക്കില്ല!  

Advertisment

എന്തുകൊണ്ട് എന്നല്ലേ, അതിനുള്ള ഉത്തരം 'ലൂസിഫറി'ൽ വർമ്മ സാർ അർദ്ധവിരാമത്തിൽ നിർത്തിയ ആ ചോദ്യത്തിലുണ്ട്, 'അതിന് പെണ്ണുങ്ങൾ...'

അതെ, പെണ്ണുങ്ങൾ മാസ്സായാൽ അതിനെ ഉൾകൊള്ളാൻ മലയാളി സമൂഹത്തിന്റെ പൊതുമനോഭാവത്തിനു ഇന്നും സാധിക്കുന്നില്ല. അത് ലേഡീ സൂപ്പർസ്റ്റാർ എന്നു പ്രേക്ഷകസമൂഹം വിളിക്കുന്ന മഞ്ജു വാര്യർ ആയാൽ പോലും! മാസ് ഹീറോപരിവേഷമുള്ള ചിത്രത്തിൽ ഒരു സ്ത്രീ മാസ്സ് കാണിക്കുന്നത് അംഗീകരിക്കാനോ ആഘോഷിക്കപ്പെടാനോ വലിയൊരു ശതമാനം പ്രേക്ഷകരും ഇന്നും തയ്യാറാവുന്നില്ല എന്നു കൂടിയാണ് മനസ്സിലാക്കേണ്ടത്. 

ആശ്വസിക്കാൻ വകയുള്ള കാര്യം, പൂർണമായും നായകനെ കേന്ദ്രീകരിച്ചു മുന്നേറുന്ന  ചിത്രത്തിൽ നായികയ്ക്ക് 'മാസ്സ്' കാണിക്കാനുള്ള സ്പേസ് സംവിധായകനും തിരക്കഥാകൃത്തും ഒരുക്കാൻ തയ്യാറായി എന്നതാണ്.  

എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിൽ, അധികമൊന്നും ചെയ്യാനില്ലായിരുന്നു മഞ്ജുവിന്റെ പ്രിയദർശിനി രാംദാസിന്.  ഭർത്താവായ ബോബിയെ അന്ധമായി വിശ്വസിച്ച, മകളുമായുള്ള ബന്ധത്തിൽ ഏറെ കോംപ്ലിക്കേഷനുകൾ ഉണ്ടായിരുന്ന, രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തീരുമാനിച്ച, സ്റ്റീഫനോട് ശക്തമായ വെറുപ്പു സൂക്ഷിച്ചിരുന്ന കഥാപാത്രം.

എന്നാൽ, എമ്പുരാനിലേക്ക് എത്തുമ്പോഴേക്കും കൂടുതൽ കരുത്താർജ്ജിക്കുന്നുണ്ട് പ്രിയദർശിനി. മകൾ ജാൻവിയുമായുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിരിക്കുന്നു. . തന്റെ അച്ഛന്റെയും ഐയുഎഫ് പാർട്ടിയുടെയും പാരമ്പര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ട് പ്രിയദർശിനിയ്ക്ക്. താൻ എവിടെ നിലകൊള്ളണം, ആർക്കുവേണ്ടി നിലകൊള്ളണം എന്നതിലൊക്കെ ഉറച്ച തീരുമാനങ്ങളുമുണ്ട്. ആധിപത്യവും അധികാരവും സ്ഥാപിക്കാൻ ശ്രമിക്കുന്നത് സഹോദരനായാൽ പോലും അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്ന തിരിച്ചറിവുമുണ്ട്. ഒഴുക്കിനെതിരെ നീന്തുന്ന എമ്പുരാനിലെ പ്രിയദർശിനി, മഞ്ജുവിന്റെ കരിയറിലും ശക്തമായ കഥാപാത്രങ്ങളുടെ കൂട്ടത്തിലാണ് രേഖപ്പെടുത്തപ്പെടുന്നത്, 

Read More

Manju Warrier Empuraan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: