/indian-express-malayalam/media/media_files/2025/03/31/UMY4HVjPfmqkRrr4ZlIN.jpg)
ചിത്രം: എക്സ്
മലയാളം സിനിമ ചരിത്രത്തിലെ എക്കാലത്തെയും മഹാവിജയമായി മാറിയിരിക്കുകയാണ് മോഹൻലാൽ- പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ.' 48 മണിക്കൂറിനുള്ളിൽ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 100 കോടി രൂപയാണ് ചിത്രം നേടിയത്. എമ്പുരാൻ മറ്റൊരു സുവർണ നേട്ടവും സ്വന്തമാക്കിയെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണ് എമ്പുരാൻ സ്വന്തമാക്കിയത്. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ലോകമെമ്പാടുമായി 80 കോടിയിലധികം രൂപ ചിത്രം പ്രീ റിലീസ് കളക്ഷനായി നേടിയെന്ന് നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, എമ്പുരാനുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളും ആളിക്കത്തുകയാണ്. ഇതിനിടയിലും ചിത്രം കാണാൻ തിയേറ്ററിൽ വൻ തിരക്കാണ്. ആദ്യ വാരാന്ത്യത്തിൽ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 59.35 കോടി രൂപയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബോക്സ് ഓഫീസിൽ നിന്നും നാലാം ദിവസമായ ഞായറാഴ്ച മാത്രം എമ്പുരാൻ നേടിയത് 14 കോടി രൂപയാണ്. ശനിയാഴ്ച 13.25 കോടി രൂപയായിരുന്നു ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത്. വെള്ളിയാഴ്ചയിലെ കളക്ഷൻ 11.1 കോടിയായിരുന്നു എന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച, എമ്പുരാൻ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് മലയാളത്തിൽ നിന്നാണ്. 13 കോടി രൂപ. തമിഴിൽ നിന്ന് 45 ലക്ഷം രൂപയും, തെലുങ്കിൽ നിന്ന് 31 ലക്ഷം രൂപയും, ഹിന്ദിയിൽ നിന്ന് 20 ലക്ഷം രൂപയും, കന്നഡയിൽ നിന്ന് 4 ലക്ഷം രൂപയും നേടി.
Read More
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.