/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-childhood-photo-ng-1-793322.jpg)
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-childhood-photo-ng-2-785353.jpg)
Throwback: ചിരിതൂകി നിൽക്കുന്ന ഒരു മുയപ്പല്ലുകാരി കൊച്ചുമിടുക്കിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ബോളിവുഡിലെ താരസുന്ദരിയാണ് കക്ഷി.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-childhood-photo-ng-3-952839.jpg)
മറ്റാരുമല്ല, ബോളിവുഡിലെ സെലിബ്രിറ്റി സുന്ദരിമാരുടെ ലിസ്റ്റിൽ മുന്നിൽ തന്നെയുളള ശ്രദ്ധ കപൂറിന്റെ കുട്ടിക്കാല ചിത്രങ്ങളാണിത്.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-ng-4-418583.jpg)
ബോളിവുഡിലെ പതിവ് വില്ലനായ ശക്തി കപൂറിന്റെ മകളായ ശ്രദ്ധ 'തീൻ പത്തി' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/07/shraddha-kapoor.jpg)
'ലവ് കാ ദ എൻഡ്' ആയിരുന്നു ശ്രദ്ധ നായികയായ ആദ്യചിത്രം.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-ng-2-794443.jpg)
2013ൽ പുറത്തിറങ്ങിയ 'ആഷിഖി 2' ഹിറ്റായതോടെ ശ്രദ്ധയുടെ ജനപ്രീതി വർധിച്ചു. 'ഏക് വില്ലൻ', 'ഹൈദർ', 'സാഹോ' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-ng-3-364545.jpg)
ശ്രദ്ധയുടെ എറ്റവും പുതിയ ചിത്രം സ്ത്രീ 2 ബോളിവുഡിലെ കളക്ഷൻ റെക്കോഡുകളെല്ലാം തകർത്ത് മുന്നേറിയിരുന്നു.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-ng-1-677666.jpg)
ഇന്സ്റ്റഗ്രാമില് ദീപിക പദുക്കോണിനെക്കാളും ആലിയ ഭട്ടിനേക്കാളും പ്രിയങ്ക ചോപ്രയേക്കാളുമെല്ലാം ഫോളോവേഴ്സുണ്ട് ശ്രദ്ധയ്ക്ക്.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-ng-5-487150.jpg)
ദീപികയ്ക്ക് 80.4 മില്യൺ, പ്രിയങ്ക ചോപ്രയ്ക്ക് 92.4 മില്യൺ, ആലിയ ഭട്ടിന് 86.2 മില്യൺ എന്നിങ്ങനെയാണ് ഫോളോവേഴ്സിന്റെ കണക്ക്. അതേസമയം, ശ്രദ്ധയ്ക്ക് 94.2 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിലുള്ളത്.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-ng-7-488305.jpg)
അടുത്തിടെ മുംബൈയിൽ പുതിയൊരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു ശ്രദ്ധ. പിരാമൽ മഹാലക്ഷ്മി അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സൗത്ത് ടവറിലാണ് ശ്രദ്ധയും കുടുംബവും പുതിയ വീട് സ്വന്തമാക്കിയത്. ആറു കോടിയാണ് അപ്പാർട്ട്മെന്റിന്റെ വില.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-ng-6-775813.jpg)
അടുത്തിടെ താൻ പ്രണയത്തിലാണെന്നും ശ്രദ്ധ സ്ഥിതീകരിച്ചിരുന്നു. തന്റെ പങ്കാളിയുമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നും പങ്കാളിയുടെ കൂടെ പുറത്ത് പോകാനും ഒപ്പമിരുന്ന് സിനിമ കാണാനും ഡിന്നർ കഴിക്കാനും യാത്രചെയ്യുവാനും ഇഷ്ടമാണെന്നും ശ്രദ്ധ ഇൻ്റർവ്യൂവിൽ പറഞ്ഞു. എന്നാൽ പ്രണയിക്കുന്ന ആളുടെ പേര് ശ്രദ്ധ വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം, രാഹുൽ മോഡി എന്ന തിരക്കഥാ കൃത്തുമായി ശ്രദ്ധ കപൂർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ബോളിവുഡിൽ പരക്കുന്നുണ്ട്.ഇരുവരെയും പല സന്ദർഭങ്ങളിലും ഒരുമിച്ചു കണ്ടിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് പങ്കെടുത്തതും വാർത്തകളിൽ നിറഞ്ഞിരുന്നു.
/indian-express-malayalam/media/media_files/2025/03/31/shraddha-kapoor-ng-8-735617.jpg)
വലിയൊരു വാഹനപ്രേമി കൂടിയാണ് ശ്രദ്ധ. ഗാരേജിൽ കോടികൾ വിലയുള്ള ലംബോർഗിനി വരെയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.