/indian-express-malayalam/media/media_files/2025/04/16/EvDgH4GAR9egnRVzHGI3.jpg)
തായ്പേയ് ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിൽ ടൊവിനോ
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ടൊവിനോ തോമസ് ആണ്. എആര്‍എം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.
അവാർഡ് പ്രഖ്യാപനദിവസം ടൊവിനോയെ സംബന്ധിച്ച് ഇരട്ടിമധുരം സമ്മാനിക്കുന്ന ഒന്നായിരുന്നു. തായ്പേയ് ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെയാണ് അവാർഡ് വാർത്ത ടൊവിനോ അറിയുന്നത്. സന്തോഷം പങ്കുവച്ച് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതേസമയം, തായ്പേയ് ഫിലിം ഫെസ്റ്റിവൽ വേദിയിലും മുണ്ടുടുത്ത് എത്തിയ ടൊവിനോയെ അഭിനന്ദിക്കുകയാണ് ആരാധകർ.
ടൊവിനോയുടെ കുറിപ്പിന്റെ പൂർണരൂപം
തായ്‌വാനിലെ തായ്പേയിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. പോയ വർഷം നിങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ച എആർഎം, ഇവിടെ നടക്കുന്ന ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിൽ ഇന്ന് മുതൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്. അതോടൊപ്പം ഒരുപാട് അഭിമാനവും സന്തോഷവും കൗതുകവുമുള്ള മറ്റൊരു ചടങ്ങ് കൂടി ഇന്നിവിടെ നടന്നു. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാൻ ഇവിടെ വരുന്നുണ്ടെന്നറിഞ്ഞ്, ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ എന്ന സ്ഥാപനം 2018 എന്ന സിനിമയുടെ ഒരു സ്ക്രീനിംഗും തുടർന്ന് ഒരു ഓപ്പൺ ഫോറവും ഇന്ന് ഇവിടെ തായ് പേയ് ഫിലിം ഹൗസിൽ സംഘടിപ്പിക്കുകയുണ്ടായി. നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചു.
ഈ സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാർ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങളിലേയ്ക്ക് സംഭാവനയായി നൽകാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകൾക്കപ്പുറം, ആക്സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവർത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും.
സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും, ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കും, മനുഷ്യനിർമ്മിതമായ മതിലുകൾക്കുമപ്പുറം മനുഷ്യരെ തമ്മിൽ ചേർത്ത് വയ്ക്കാൻ ആ മായജാലത്തിനു കഴിയുമെന്നും, നമ്മൾ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിൻ റിയാക്ഷൻ പോലെ നന്മകളിൽ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണ്. ഒരു വേർതിരിവുമില്ലാതെ മനുഷ്യൻ മനുഷ്യനെ ചേർത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വർഷം നേർന്ന് കൊണ്ട്, എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ . ️
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.