/indian-express-malayalam/media/media_files/2025/04/16/Hvah5JKslmuMFqqqyszb.jpg)
മഞ്ജുവിനും ചാക്കോച്ചനുമൊപ്പം പിഷാരടി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. താരത്തിന്റെ ലാളിത്യത്തോടെയുള്ള പെരുമാറ്റവും ലൈഫ് സ്റ്റൈലുമെല്ലാം ആരാധകർക്ക് ഏറെയിഷ്ടമാണ്. പലപ്പോഴും വേദികളിൽ സിമ്പിൾ ലുക്കിലെത്തുന്ന മഞ്ജു ആരാധകരെ അമ്പരപ്പിക്കാറുണ്ട്.
ഇപ്പോഴിതാ, മഞ്ജുവിന്റെ സിംപ്ലിസിറ്റിയെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഞ്ജുവും അതിഥിയായി എത്തിയ അമൃത ടിവിയിലെ ഒരു പരിപാടിയ്ക്ക് ഇടയിലായിരുന്നു മഞ്ജുവുമായി ബന്ധപ്പെട്ട ഒന്നു രണ്ടു സംഭവങ്ങൾ പിഷാരടി പങ്കുവച്ചത്.
''ഈ മഞ്ജു വാര്യര്‍ ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്‌കും ഒരു ബനിയനുമിട്ട്. തിരക്കിനിടയില്‍ പെട്ടാല്‍ മഞ്ജുവിനെ കണ്ടുപിടിക്കാന്‍ പറ്റില്ല, നൂണ്ട് നൂണ്ട് കേറിപ്പോകും,'' പിഷാരടിയുടെ വാക്കുകളിങ്ങനെ.
''എന്റെ ഒരു പരിപാടിയ്ക്ക് ഡല്‍ഹിയില്‍ പോയപ്പോള്‍ ഞങ്ങൾ ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍ പോയി. അവിടെപ്പോയിട്ട് 400 രൂപ വിലയുള്ള ടോപ്പ് വാങ്ങി. ഒരെണ്ണം ഫ്രീയായി കിട്ടുകയും ചെയ്തെന്നാണ് പറഞ്ഞത്. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഇക്കാര്യം മറക്കുമല്ലോ. എന്നിട്ട് എന്റെ ഒരു പരിപാടിയ്ക്ക്, ആ ടോപ്പുമിട്ടുവന്നു. എന്റെ ഒരു ഊഹം വച്ചു പറഞ്ഞാൽ, 10 ലക്ഷം രൂപയെങ്കിലും പ്രതിഫലം കിട്ടുന്ന പരിപാടിയാണ്, അവിടേക്ക് 400 രൂപയുടെ ടോപ്പുമിട്ട് ഒന്നുമറിയാത്തത് പോലെ വന്നിരിക്കുകയാണ്,'' ചിരിയോടെ രമേഷ് പിഷാരടി പറഞ്ഞു.
"അതിനെന്താണ്? ഇടുമ്പോള്‍ നന്നായിരുന്നാല്‍ പോരെ, വിലയൊക്കെ ആരാണ് നോക്കുന്നത്?" എന്നാണ് മഞ്ജു പിഷാരടിയ്ക്ക് മറുപടി നൽകുന്നത്. "അതാണ് നമ്മുടെ മഞ്ജു ചേച്ചി," എന്നാണ് അവതാരകയായ റിമി ടോമി പറയുന്നത്. അമൃത ടിവിയിലെ നിറസല്ലാപം പരിപാടിയിൽ അതിഥികളായി എത്തിയതായിരുന്നു മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും.
കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയുമെല്ലാം മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. സിനിമാതിരക്കുകൾ ഒഴിയുമ്പോൾ ഒന്നിച്ച് യാത്ര പോവാനും ഒത്തുകൂടാനുമെല്ലാം ഈ ചങ്ങാതിക്കൂട്ടം സമയം കണ്ടെത്താറുണ്ട്.
Read More
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.