scorecardresearch

തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ

"ചാക്കോച്ചനെ പോലെ തന്നെ മകനും ഡാൻസിൽ മിടുക്കൻ," വൈറലായി ഇസഹാഖ് കുഞ്ചാക്കോയുടെ ഡാൻസ് വീഡിയോ

"ചാക്കോച്ചനെ പോലെ തന്നെ മകനും ഡാൻസിൽ മിടുക്കൻ," വൈറലായി ഇസഹാഖ് കുഞ്ചാക്കോയുടെ ഡാൻസ് വീഡിയോ

author-image
Entertainment Desk
New Update
Kunchako Boban Dance

ഇസഹാഖിനൊപ്പം ചാക്കോച്ചൻ

മലയാള സിനിമയിൽ ഏറ്റവും മികച്ച രീതിയിൽ ഡാൻസ് ചെയ്യുന്ന നടൻമാരിൽ ഒരാൾ കൂടിയാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്റെ ഡാൻസ് സ്റ്റെപ്പുകൾക്ക് എല്ലാകാലത്തും പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല എന്ന ചിത്രത്തിലെ സ്തുതി ഗാനത്തിലെ ചാക്കോച്ചന്റെ എനർജെറ്റിക് ഡാൻസ് സ്റ്റെപ്പുകളും അടുത്തിടെ വലിയ രീതിയിൽ വൈറലായിരുന്നു.

Advertisment

ഇപ്പോഴിതാ, ചാക്കോച്ചന്റെ മകൻ ഇസഹാഖിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ സക്സസ് പാർട്ടിയ്ക്കിടയിൽ നിന്നുള്ളതാണ് വീഡിയോ. അനായാസമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന ഇസഹാഖിനെയാണ് വീഡിയോയിൽ കാണാനാവുക.  "ചാക്കൊച്ചനെ പോലെ തന്നെ മകനും ഡാൻസിൽ മിടുക്കൻ," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വൈറലാവുന്നത്. 

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ, ചാക്കോച്ചന്റെ അല്ലേ മകൻ ചുമ്മാ തീ, വിത്തു ഗുണം പത്ത് ഗുണം, അപ്പന്റെ മോൻ തന്നെ എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റ്.  

Advertisment

മുൻപ് ഇസഹാഖിന്റെ ഡാൻസിനെ കുറിച്ച് ചാക്കോച്ചനും ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. "അവൻ അത്യാവശ്യം ടൈമിംഗ് ഒക്കെയുള്ള ആളാണ്. സ്വന്തമായ മൂവ്സും കാര്യങ്ങളുമൊക്കെയുണ്ട്. രസകരമായ പരിപാടിയാണ് ആളുടേത്. അത്യാവശ്യം അടിപൊളി ഡാൻസറാണ് താനെന്നൊരു അഹങ്കാരം അവനു ഉണ്ടായിരുന്നു എന്നു തോന്നുന്നു. (ചിരിക്കുന്നു)  അതുകണ്ടപ്പോൾ എനിക്കു പതുക്കെയൊരു പെരുന്തച്ചൻ കോംപ്ലക്സ് അടിച്ചു തുടങ്ങിയിരുന്നു. എന്നേക്കാൾ കൂടുതൽ അറ്റൻഷൻ അവനു കിട്ടുന്നുണ്ടോ എന്ന്. പക്ഷേ ബൊഗെയ്ൻവില്ലയിലെ ഹുക്ക് സ്റ്റെപ്പുകൾ ആശാന് ഇതുവരെ കിട്ടിയിട്ടില്ല," എന്നായിരുന്നു ചാക്കോച്ചന്റെ വാക്കുകൾ.

Read More

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: