/indian-express-malayalam/media/media_files/2025/04/28/WybgnF3yymQN6pD7Vzdv.jpg)
രേണു സുധി (Photo: Renu Sudhi/ Instagram)
Renu Sudhi: സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി അഭിമുഖങ്ങളിലൂടെയും റീൽ വീഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
വിമർശനങ്ങൾക്കിടയിൽ രേണു സുധി പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് രേണു ഷെയർ ചെയ്തിരിക്കുന്നത്.
"ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്... അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ രാത്രി ഞങ്ങൾ എടുത്ത സെൽഫിയാണ്. കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുനേക്കാൾ സ്നേഹം അൽപ്പം കൂടുതൽ എന്റെ കിച്ചുനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചെ. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം," എന്നാണ് രേണു കുറിച്ചത്.
കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്നു വിളിക്കുന്ന രാഹുൽ. ആദ്യഭാര്യ പോയതിൽ പിന്നെ മകനുമായിട്ടായിരുന്നു സുധി സ്റ്റേജ് പ്രോഗ്രാമുകളിലെല്ലാം പങ്കെടുത്തിരുന്നത്. കിച്ചുവിനു നാലു വയസ്സുള്ളപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്. രേണുവിനും സുധിയ്ക്കും ഒരു മകൻ കൂടി ഉണ്ട്.
കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളിൽ സജീവമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കൊല്ലം സുധി മരണപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞതോടെയാണ് രേണു ഇൻസ്റ്റഗ്രാമിൽ റീലുകൾ പങ്കുവച്ചു തുടങ്ങിയത്. രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിൽ ചുവടുറപ്പിച്ചിരിക്കുകയാണ് രേണു.
Read More
- എമ്പുരാൻ മുതൽ ബ്രോമാൻസ് വരെ; ഏപ്രിലിൽ ഒടിടിയിലെത്തിയ 22 മലയാള ചിത്രങ്ങൾ: New OTT Release
- കിമോണോ സുന്ദരികൾ ജപ്പാനിൽ; ചിത്രങ്ങളുമായി അഹാന കൃഷ്ണ
- സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം; നടിമാരുടെ പരാതിയിൽ 'ആറാട്ടണ്ണൻ' കസ്റ്റഡിയിൽ
- മറവിക്കെതിരെ ഓര്മയുടെ പോരാട്ടം, വൈകാരികമായ യാത്രയായിരുന്നു നരിവേട്ട: ടൊവിനോ തോമസ്
- അടുത്ത ബ്ലോക്ക്ബസ്റ്റർ? വീണ്ടും ഹിറ്റടിക്കാൻ ആസിഫ് അലി; 'സർക്കീട്ട്' ട്രെയിലർ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- ആ ചുംബന ഫോട്ടോ വിവാദം ഞങ്ങളെ തെല്ലും ഉലച്ചില്ല: മഹേഷ് ഭട്ടിന്റെ മകൻ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.