scorecardresearch

ആ ചുംബന ഫോട്ടോ വിവാദം ഞങ്ങളെ തെല്ലും ഉലച്ചില്ല: മഹേഷ് ഭട്ടിന്റെ മകൻ പറയുന്നു

മഹേഷ് ഭട്ടിന്റെയും പൂജ ഭട്ടിന്റെയും ചുംബന ഫോട്ടോ ഒരുകാലത്തുണ്ടാക്കിയ വിവാദം ചെറുതല്ല. എന്നാൽ കുടുംബാംഗങ്ങളിൽ ആരെയും ആ ചിത്രം അലോസരപ്പെടുത്തിയില്ലെന്നാണ് മകൻ രാഹുൽ ഭട്ട് പറയുന്നത് 

മഹേഷ് ഭട്ടിന്റെയും പൂജ ഭട്ടിന്റെയും ചുംബന ഫോട്ടോ ഒരുകാലത്തുണ്ടാക്കിയ വിവാദം ചെറുതല്ല. എന്നാൽ കുടുംബാംഗങ്ങളിൽ ആരെയും ആ ചിത്രം അലോസരപ്പെടുത്തിയില്ലെന്നാണ് മകൻ രാഹുൽ ഭട്ട് പറയുന്നത് 

author-image
Entertainment Desk
New Update
Mahesh Bhatt Pooja Bhatt kissing photo controversy

പൂജ ഭട്ടും മഹേഷ് ഭട്ടും

സംവിധായകന്‍ മഹേഷ് ഭട്ടും മകള്‍ പൂജാ ഭട്ടും 'ലിപ് ലോക്ക്' ചെയ്യുന്ന ചിത്രം വലിയ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു.  സ്റ്റാര്‍ ഡസ്റ്റ് മാസികയുടെ കവര്‍ പേജായി വന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഒരു അച്ഛൻ മകളെ ഇങ്ങനെ ചുംബിക്കാൻ പാടില്ലെന്നും, ഒരു പിതാവിന് തോന്നുന്ന വികാരമല്ല മഹേഷ് ഭട്ടിന് പൂജയോടുള്ളതെന്നുമായിരുന്നു പ്രധാന ആക്ഷേപം. പൂജ തന്റെ മകള്‍ അല്ലായിരുന്നുവെങ്കില്‍ താന്‍ വിവാഹം കഴിക്കുമായിരുന്നു എന്ന് മുൻപൊരു അഭിമുഖത്തിൽ മഹേഷ് ഭട്ട് പറഞ്ഞ വാക്കുകളും കൂട്ടിവായിച്ചാണ് പലരും  രൂക്ഷമായി ചിത്രത്തെ വിമർശിച്ചത്. 

Advertisment

ആ ചിത്രം പകർത്തപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്നു. ഇന്നും ഭട്ട് കുടുംബത്തിലെ അംഗങ്ങൾ പലപ്പോഴും ആ ഫോട്ടോയെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുന്നുണ്ട്.  അടുത്തിടെ, മഹേഷിന്റെ മകൻ രാഹുൽ ഭട്ടും ഈ ചിത്രത്തെ കുറിച്ചുള്ള ചോദ്യം നേരിട്ടിരുന്നു. ആ ചിത്രം പുറത്തുവന്നപ്പോൾ തനിക്ക് 14 വയസ്സായിരുന്നു പ്രായമെന്ന് രാഹുൽ പറയുന്നു. 

"അതൊരു വ്യത്യാസവും വരുത്തിയില്ല.  ഞങ്ങൾക്ക് സത്യം അറിയാം. ഞങ്ങൾ അത് കുട്ടിക്കാലം മുതൽ കണ്ടിട്ടുണ്ട്," ഹിന്ദി റഷിനോട് സംസാരിക്കുകയായിരുന്നു രാഹുൽ. 

സിനിമാ കുടുംബത്തിൽ വളരുന്നവർ ഇത്തരം വിവാദങ്ങളിൽ നിന്ന് പ്രതിരോധശേഷി നേടുമെന്നും രാഹുൽ പറഞ്ഞു. "സിനിമാ കുടുംബങ്ങളിലെ കുട്ടികൾ ഒന്നുകിൽ ശരിക്കും കുഴപ്പത്തിലാണ് അല്ലെങ്കിൽ ശരിക്കും ശക്തരാണ്. ഇതെല്ലാം നമുക്ക് വലിയ പ്രശ്നമാണെന്ന് ആളുകൾ കരുതുന്നു, പക്ഷേ നമ്മളത് ഗൗനിക്കുന്നേയില്ല." 

Advertisment

ഏറെ ചർച്ച ചെയ്യപ്പെട്ട ആ ഫോട്ടോയെക്കുറിച്ച് പൂജ ഭട്ടും മുൻപ് സംസാരിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിൽ,  അത് തീർത്തും ഇന്നസെന്റായ ഒന്നാണെന്നും ആളുകൾ അതിനെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് തനിക്ക് നിർദ്ദേശിക്കാൻ കഴിയില്ലെന്നുമാണ് പൂജ പറഞ്ഞത്.  "ആളുകൾ അച്ഛൻ- മകൾ ബന്ധത്തെ ഇങ്ങനെയൊരു കണ്ണിൽ നിന്നാണ് കാണുന്നതെങ്കിൽ, അവരെന്തും ചിന്തിച്ചുകൂട്ടാൻ കഴിയുന്നവരാണ്. എന്നിട്ടാണ് അവർ കുടുംബമൂല്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. എന്തൊരു തമാശയാണ്," പൂജ കൂട്ടിച്ചേർത്തു. 

1990 കളിൽ മഹേഷും പൂജയും നിരവധി സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഡാഡി, ദിൽ ഹേ കി മന്താ നഹിൻ, സഡക്, ഫിർ തേരി കഹാനി യാദ് ആയേ, സർ, സഖ്ം തുടങ്ങിയ നിരവധി മഹേഷ് ഭട്ട് ചിത്രങ്ങളിൽ പൂജ അഭിനയിച്ചിട്ടുണ്ട്. 

Read More

Mahesh Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: