scorecardresearch

ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി

 'ഹരിമുരളീരവം' ഗാനരംഗത്തിൽ ജഗന്നാഥനു പിടികൊടുക്കാതെ ഓടി മറയുന്ന ആ പെൺകുട്ടിയാര്? ആറാം തമ്പുരാനിൽ ഉർവശിയുമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?  'രഹസ്യം വെളിപ്പെടുത്തി ഉർവശി

 'ഹരിമുരളീരവം' ഗാനരംഗത്തിൽ ജഗന്നാഥനു പിടികൊടുക്കാതെ ഓടി മറയുന്ന ആ പെൺകുട്ടിയാര്? ആറാം തമ്പുരാനിൽ ഉർവശിയുമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?  'രഹസ്യം വെളിപ്പെടുത്തി ഉർവശി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Urvashi

ഉർവശി

മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആറാം തമ്പുരാനിൽ ഉർവശിയുമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?  'ഹരിമുരളീരവം' ഗാനരംഗത്തിൽ ജഗന്നാഥനു പിടികൊടുക്കാതെ ഓടി മറയുന്ന ഒരു പെൺകുട്ടി. ഇടയ്ക്ക് മുഖം മറച്ച് ആ പെൺകുട്ടിയുടെ കണ്ണുകൾ മാത്രം കാണിക്കും. ആ  ഗാനരംഗം ഇറങ്ങിയതു മുതൽ ആ പെൺകുട്ടി പ്രേക്ഷകരെ സംബന്ധിച്ചൊരു മിസ്റ്ററി ഗേളാണ്.

Advertisment

ഉർവശിയുടെ കണ്ണുകൾ പോലെയുണ്ടല്ലോ എന്ന് സിനിമയിറങ്ങിയ കാലം മുതൽ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആറാം തമ്പുരാന്റെ വിക്കിപീഡിയ പേജിലും അഭിനേതാക്കളുടെ പട്ടികയിൽ ഉർവശിയുടെ പേരുമുണ്ട്.

ഇപ്പോഴിതാ, സാക്ഷാൽ ഉർവശി തന്നെ ആ ചോദ്യത്തിനു ഉത്തരമേകുകയാണ്. "ആറാം തമ്പുരാനിൽ മധുമൊഴി രാധേ... എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ  ആ ഓടുന്നത് ചേച്ചിയല്ലേ?" എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകുകയയിരുന്നു ഉർവശി. 

"ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകൾ എന്റേതാണ്. എന്റെ ഏതോ സിനിമയിൽ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങൾ? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല,"  എന്നായിരുന്നു ഉർവശിയുടെ ഉത്തരം. 

Advertisment

അതേസമയം, തന്റെ പുതിയ ചിത്രം 'എൽ. ജഗദമ്മ എഴാംക്ലാസ് ബി'യുടെ റിലീസ് കാത്തിരിക്കുകയാണ് ഉർവശി. ഉർവശിയുടെ ഭർത്താവ്  ശിവാസ് (ശിവപ്രസാദ്) ആണ് ചിത്രത്തിന്റെ സംവിധാനം.  ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശിവപ്രസാദ് തന്നെ. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ  ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. അനിൽ നായർ ഛായാഗ്രഹണവും  കൈലാസ് മേനോൻ സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഷൈജൽ പി വി ആണ്. 

Read More

Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: