scorecardresearch

അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്വൈത് ജയസൂര്യ, ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോയിൻ ചെയ്തിരിക്കുകയാണ്

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്വൈത് ജയസൂര്യ, ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോയിൻ ചെയ്തിരിക്കുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jayasurya DQ Adwaith

"എന്റെ മോനാ... പക്ഷെ എന്നേക്കാൾ ഇഷ്ടം ദുൽഖറിനെയാ. ഡിക്യു, നിന്റെ മക്കളെ ഞാൻ എന്റെ ഫാൻ ആക്കുമെടാ," പത്തുവർഷം മുൻപു ദുൽഖറും തന്റെ മകൻ അദ്വൈതും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച്  ജയസൂര്യ കുറിച്ചതിങ്ങനെ. ദുൽഖറിന്റെ കട്ട ഫാനായ അദ്വൈത് ഇപ്പോഴിതാ, തന്റെ പ്രിയതാരത്തിന്റെ പുതിയ ചിത്രത്തിൽ അസിസ്റ്റന്റായി വർക്ക് ചെയ്യുകയാണ്.

Advertisment

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്വൈത് ജോയിൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ് മൂന്നിന് ആരംഭിക്കും. ആന്റണി പെപ്പെയും ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ട്. 

കുട്ടിക്കാലം മുതൽ തന്നെ സിനിമയുടെ സാങ്കേതികവശങ്ങളിൽ താൽപ്പര്യമുള്ള ആളാണ് അദ്വൈത് ജയസൂര്യ. മുൻപ് ഏതാനും ഹ്രസ്വചിത്രങ്ങളും അദ്വൈത് സംവിധാനം ചെയ്തിട്ടുണ്ട്. അദ്വൈത് സംവിധാനം ചെയ്ത 'കളര്‍ഫുൾ ഹാന്‍ഡ്സ്' എന്ന ഹ്രസ്വചിത്രം മുൻപ് ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

'കളര്‍ഫുൾ ഹാന്‍ഡ്സി'ന്റെ കഥയെഴുതിയതും എഡിറ്റിംഗ് നിർവ്വഹിച്ചതുമെല്ലാം അദ്വൈത് തന്നെ. ചിത്രത്തിൽ അദ്വൈത് അഭിനയിക്കുകയും ചെയ്തിരുന്നു. അദ്വൈതിനു പുറമേ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 'കളര്‍ഫുൾ ഹാന്‍ഡ്സി'ന്റെ നിര്‍മാണം ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. മുന്‍പ് 'ഗുഡ് ഡേ' എന്ന ഹ്രസ്വ ചിത്രവും അദ്വൈത് ഒരുക്കിയിരുന്നു. 

Advertisment

ആർ. ഡി. എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. ആക്ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നറാണ് ചിത്രമെന്നാണ് റിപ്പോർട്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സജീർ ബാബ, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ. 

Read More

Jayasurya Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: