scorecardresearch

ചെവിവേദനയിൽ തുടക്കം, പിന്നെയാണ് കാൻസർ ആണെന്നറിഞ്ഞത്, 16 കിലോ കുറഞ്ഞു: മണിയൻപിള്ള രാജു

" 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറിൽ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു," കാൻസറിനെ അതിജീവിച്ച അനുഭവങ്ങൾ പങ്കിട്ട് മലയാളത്തിന്റെ പ്രിയനടൻ മണിയൻപിള്ള രാജു

" 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറിൽ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു," കാൻസറിനെ അതിജീവിച്ച അനുഭവങ്ങൾ പങ്കിട്ട് മലയാളത്തിന്റെ പ്രിയനടൻ മണിയൻപിള്ള രാജു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
maniyanpilla raju cancer

താൻ ക്യാൻസർ സർവൈവർ ആണെന്ന് വെളിപ്പെടുത്തി മണിയൻപിള്ള രാജു

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് മണിയൻപിള്ള രാജു. താൻ ക്യാൻസർ സർവൈവർ ആണെന്ന് അടുത്തിടെ നടൻ വെളിപ്പെടുത്തിയിരുന്നു. ചെവി വേദനയിൽ നിന്നുമായിരുന്നു തുടക്കമെന്നും എംആർഐ എടുത്തപ്പോഴാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞതെന്നുമാണ് മണിയൻപിള്ള രാജു പറഞ്ഞത്. കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തന്റെ രോഗവിവരം മണിയൻപിള്ള രാജു വെളിപ്പെടുത്തിയത്.

Advertisment

രോഗബാധ മൂലം 16 കിലോവരെ ഭാരം കുറഞ്ഞെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. അടുത്തിടെ, സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ചിത്രത്തിലും മെലിഞ്ഞ രൂപത്തിലായിരുന്നു മണിയൻപിള്ളയെ കണ്ടത്.  ആ ചിത്രം പുറത്തുവന്നപ്പോൾ തന്നെ, നടനു എന്തുപറ്റിയെന്ന ആകുലത ആരാധകർ പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെ അച്ഛന് കാൻസർ ആയിരുന്നു എന്നു വെളിപ്പെടുത്തി മകനും നടനുമായ നിരഞ്ജ് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, രോഗകാലത്തെ കുറിച്ച് മണിയൻപിള്ള തന്നെ തുറന്നു പറയുകയാണ്. 

"കഴിഞ്ഞ വർഷമായിരുന്നു എനിക്ക് കാൻസർ വന്നത്. തുടരും സിനിമയുടെ ഷൂട്ടിം​ഗ് കഴിഞ്ഞ് ഭഭബ്ബയുടെ ഷൂട്ടിംഗിന് പോയി. തിരിച്ചു പോയപ്പോൾ ചെവി വേദന. അങ്ങനെ എംആർഐ എടുത്ത് നോക്കിയപ്പോൾ ചെറിയ അസുഖം, തൊണ്ടയുടെ അറ്റത് നാവിന്റെ അടിയിൽ. 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറിൽ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല," മണിയൻപിള്ള രാജുവിന്റെ വാക്കുകളിങ്ങനെ. 

Read More

Advertisment

Cancer Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: