scorecardresearch

വ്യത്യാസം കണ്ടുപിടിക്കൂ; ഷാരൂഖിന് ചെക്ക് വച്ച് കാജോൾ

ഷാരൂഖ് ഖാന്റെ മെറ്റ് ഗാല ലുക്കിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്, ഇപ്പോഴിതാ ഷാരൂഖിന്റെ അടുത്ത കൂട്ടുകാരിയായ കാജോൾ കിങ് ഖാന്റെ ലുക്കിനെ രസകരമായി അവതരിപ്പിക്കുകയാണ്

ഷാരൂഖ് ഖാന്റെ മെറ്റ് ഗാല ലുക്കിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്, ഇപ്പോഴിതാ ഷാരൂഖിന്റെ അടുത്ത കൂട്ടുകാരിയായ കാജോൾ കിങ് ഖാന്റെ ലുക്കിനെ രസകരമായി അവതരിപ്പിക്കുകയാണ്

author-image
Entertainment Desk
New Update
Kajol Shah Rukh Khan

Kajol & Shah Rukh Khan

Kajol dresses up like Shah Rukh Khan at MET Gala 2025: സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻറെമെറ്റ് ഗാല 2025ലെ ലുക്ക് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. കറുത്ത വസ്ത്രവും  ആഭരണങ്ങളും ധരിച്ചാണ് ഷാരൂഖ് മെറ്റ് ഗാല വേദിയിലെത്തിയത്. സബ്യസാചി ഡിസൈൻ ചെയ്ത ഷാരൂഖിന്റെ ലുക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.  ഷാരൂഖ് ധരിച്ച വേഷത്തിൽ പലരും തൃപ്തരല്ലെങ്കിലും, മറ്റു ചിലർ നടന്റെ ആഡംബരവും ആകർഷണീയതയും നിലനിർത്തിയതിന് സബ്യസാചിയെ അഭിനന്ദിക്കുകയാണ്. 

Advertisment

ഇപ്പോഴിതാ, ഷാരൂഖിന്റെ ഉറ്റ സുഹൃത്തായ കാജോൾ കിങ് ഖാന്റെ മെറ്റ് ഗാല ലുക്കിനു സമാനമായ വസ്ത്രം ധരിച്ചു നടത്തിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. 

ഷാരൂഖിന്റെ മെറ്റ് ഗാല ലുക്കിനൊപ്പമുള്ള ചിത്രത്തിനൊപ്പം തന്റെ ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്തുകൊണ്ട് കാജോൾ കുറിച്ചതിങ്ങനെ: "വ്യത്യാസം കണ്ടെത്തൂ...”

താരത്തിന്റെ ഫൺ പോസ്റ്റ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.  “ദയവായി നിങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യൂ, ഞങ്ങൾക്ക് നിങ്ങളെ മിസ്സ് ചെയ്യുന്നു,” എന്നാണ് ആരാധകരുടെ കമന്റ്.

Advertisment

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ഷാരൂഖ് ഖാനും കാജോളും. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, ദിൽവാലെ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി. അപ്പോഴെല്ലാം, ഈ താരജോഡികളെ ചേർത്തുപിടിക്കുകയായിരുന്നു പ്രേക്ഷകർ. 

ഷാരൂഖ് ഖാനെ കൂടാതെ, നടി കിയാര അദ്വാനിയും പ്രിയങ്ക ചോപ്ര ജോനാസും നടനും ഗായകനുമായ ദിൽജിത് ദോസഞ്ചും മെറ്റ് ഗാല വേദിയിലെത്തിയിരുന്നു.

Read More

Kajol Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: