scorecardresearch

ചോര വീണതുകൊണ്ട് പാട്ട് ഹിറ്റാവുമെന്ന് അവർ പറഞ്ഞു: സംവൃത സുനിൽ

"താൽക്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ വെെകാതെ നിങ്ങളെന്നെ കാണും," മലയാളസിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് സംവൃത സുനിൽ

"താൽക്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ വെെകാതെ നിങ്ങളെന്നെ കാണും," മലയാളസിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് സംവൃത സുനിൽ

author-image
Entertainment Desk
New Update
Samvritha Sunil comeback

സംവൃത സുനിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്ത സംവൃത ഇപ്പോൾ കുടുംബസമേതം അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിലാണ് താമസം.

Advertisment

അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ, ഇൻസ്റ്റഗ്രാമിലെ ഒരു Q&A സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് സംവൃത മറുപടി നൽകിയിരുന്നു. ഉടനെ തന്നെ സിനിമയിലേക്കുണ്ടാവും എന്ന സൂചനയും സംവൃത നൽകിയിട്ടുണ്ട്.  

"താൽക്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ വെെകാതെ നിങ്ങളെന്നെ കാണും," എന്നാണ് സംവൃത കുറിച്ചത്.

Samvritha Sunil QA 1

Advertisment

സംവൃതയെ ഓർക്കുമ്പോൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ഗാനരംഗമാണ് നോട്ടത്തിലെ പച്ചപ്പനം തത്തേ... പുന്നാര പൂമുത്തേ... എന്ന ഗാനം. ആ ഗാനരംഗത്തിനിടെയുണ്ടായ ഒരു അനുഭവവും ഇൻസ്റ്റഗ്രാം Q&A സെഷനിലൂടെ സംവൃത ആരാധകരുമായി പങ്കിടുകയുണ്ടായി.

പച്ചപ്പനം തത്തേ... പുന്നാര പൂമുത്തേ എന്ന പാട്ടിന്റെ ഷൂട്ടിംഗിനിടയിൽ തന്റെ കാൽ നഖത്തിനു പരിക്കേറ്റ സംഭവമാണ് സംവൃത പങ്കുവച്ചത്. "പാടത്ത് നൃത്തം ചെയ്യുന്നതിനിടയിൽ എന്റെ കാൽവിരലിലെ നഖത്തിന് പരിക്കേറ്റു. സെറ്റിൽ ഞാൻ രക്തം ചിന്തിയതിനാൽ, ആ ഗാനം ഹിറ്റാകുമെന്ന് ക്രൂ പറഞ്ഞത് ഞാൻ ഓർക്കുന്നു," സംവൃതയുടെ വാക്കുകളിങ്ങനെ.

Samvritha Sunil QA 3

രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദന'ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. 

അഖിൽ രാജാണ് സംവൃതയുടെ പങ്കാളി. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു ആൺകുട്ടികളാണ് സംവൃതയ്ക്കും അഖിലിനും.

Read More

Samvritha Sunil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: