scorecardresearch

ഇണക്കുരുവികളായി മമ്മൂട്ടിയും സുൽഫത്തും;  ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയകഥയെന്ന് ദുൽഖർ

മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും 46-ാം വിവാഹ വാര്‍ഷിക ദിനത്തിൽ ആശംസകളുമായി ദുൽഖർ സൽമാൻ. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയുടെ ഫോട്ടോ കണ്ട സന്തോഷത്തിലാണ് ആരാധകർ

മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും 46-ാം വിവാഹ വാര്‍ഷിക ദിനത്തിൽ ആശംസകളുമായി ദുൽഖർ സൽമാൻ. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയുടെ ഫോട്ടോ കണ്ട സന്തോഷത്തിലാണ് ആരാധകർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Sulfath wedding anniversary

മമ്മൂട്ടിയും സുൽഫത്തും

Mammootty and Sulfath Celebrate 46 Years of Togetherness: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും 46-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവർക്കും ആശംസകൾ അറിയിച്ച് ദുൽഖർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisment

"ഉമ്മയും പപ്പയും, സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നമ്മുടെ കൂട്ടായ ഹൃദയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറത്തേക്ക് നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു,"എന്നാണ് ദുൽഖർ കുറിച്ചത്. ഏറ്റവും മനോഹരമായ ദമ്പതികൾ, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രം പങ്കുവച്ചത്. 

"അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം," എന്ന ഗാനമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ദുൽഖർ നൽകിയത്.

Advertisment

മലയാള സിനിമയ്ക്കകത്തെ മാതൃകാ ദമ്പതികളാണ് മമ്മൂട്ടിയും സല്‍ഫത്തും. 1979 മേയ് ആറിനാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. കഴിഞ്ഞ 46 വർഷമായി മമ്മൂട്ടിയുടെ സിനിമ കരിയറിലും വ്യക്തിജീവിതത്തിലുമെല്ലാം താങ്ങുംതണലുമായി കൂടെത്തന്നെയുണ്ട് സുലു എന്ന സുൽഫത്ത്. 

മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം ചെയ്യുന്നത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച അറേഞ്ച്ഡ് മാര്യേജ്. അതിനുശേഷമാണ്, മമ്മൂട്ടി മലയാളത്തിലെ തിരക്കുള്ള നടനായി മാറിയത്. 

Mammootty Sulfath, Mammootty Sulfath wedding anniversary

താൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച പ്രണയജോഡികൾ ഉപ്പയും ഉമ്മയുമാണെന്ന് പല അഭിമുഖങ്ങളിലും ദുൽഖർ സൽമാൻ പറഞ്ഞിട്ടുണ്ട്. എത്ര വലിയ തിരക്കിലാണെങ്കിലും ഏതു രാജ്യത്തെ ലൊക്കേഷനിലാണെങ്കിലും ഷൂട്ടിന്റെ ഇടവേളകളിലൊക്കെ ഉമ്മയെ വിളിച്ചു സംസാരിക്കുന്ന ഉപ്പ തനിക്കൊരു അത്ഭുതമാണെന്നാണ് ഒരിക്കൽ ദുൽഖർ പറഞ്ഞത്. കുടുംബത്തിന്റെ കാര്യം വരുമ്പോൾ, ഒരു പെര്‍ഫക്ട് ഫാമിലി മാനാണ് മമ്മൂട്ടി. 

Read More

Mammootty Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: