scorecardresearch

എല്ലാം സെറ്റ്, ഫിനാലെയിൽ പങ്കെടുക്കാൻ ദിൽഷയുമെത്തി, ചിത്രങ്ങൾ: Bigg Boss Malayalam 6

Bigg Boss Malayalam 6 Grand Finale: ഗ്രാൻഡ് ഫിനാലെയോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ദിൽഷയുടെ നൃത്തപ്രകടനവുമുണ്ട്

Bigg Boss Malayalam 6 Grand Finale: ഗ്രാൻഡ് ഫിനാലെയോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ദിൽഷയുടെ നൃത്തപ്രകടനവുമുണ്ട്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam 6 Dilsha Mohanan

Bigg Boss malayalam 6 Grand Finale: മൂന്നുമാസമായി മലയാളികളുടെ സ്വീകരണമുറികളെ ആവേശത്തിലാക്കി വിജയകരമായി സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസൺ 6 പരിസമാപ്കിയിലേക്ക് അടുക്കുകയാണ്. വ്യക്തമായ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും  വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം ബിഗ് ബോസ് വീട്ടിലെ മത്സരം അതിജീവിച്ച അന്തിമവിജയി ആരെന്ന്  പ്രഖ്യാപിക്കപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വൈകിട്ട് ഏഴു മണി മുതലാണ് ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം. 

Advertisment

ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനായി നാലാം സീസണിന്റെ വിജയിയായ ദിൽഷ പ്രസന്നനും ചെന്നൈയിൽ എത്തി ചേർന്നിട്ടുണ്ട്.  ഇപ്പോഴിതാ, മോഹൻലാലിനൊപ്പം നിൽക്കുന്ന ദിൽഷയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. . 

ഗംഭീര കലാപരിപാടികളാണ് ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പ്രശസ്‍ത താരങ്ങളും  മുൻ ബിഗ് ബോസ്സ് മത്സരാർത്ഥികളുമായ  നോബി, കുട്ടി അഖിൽ, സൂരജ് , നാദിറ, റനീഷ  തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി സ്‍കിറ്റും ചലച്ചിത്രപിന്നണി ഗായകരായ സിതാര, വിധു പ്രതാപ്, ശക്തിശ്രീ എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും  പ്രശസ്ത താരങ്ങളായ നീത പിള്ള , ദിൽഷാ പ്രസന്നൻ, ശ്രുതിലക്ഷ്മി, ധന്യ മേരി വർഗീസ്, ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. . 

Advertisment

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: