/indian-express-malayalam/media/media_files/2025/05/20/ejnMOfYkTyoseel73eka.jpg)
മോഹൻലാലിന്റെ 65-ാം ജന്മദിനമാണ് ബുധനാഴ്ച. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനുള്ള ആദരവായി ചക്ക ഉപയോഗിച്ച് എട്ടടി വലുപ്പത്തില്‍ ഒരു ചിത്രം ഒരുക്കിയിരിക്കുകയാണ് കലാകാരനായ ഡാവിഞ്ചി സുരേഷ്.
ചക്കത്തോട്ടത്തിനു നടുവിലൊരുക്കിയ മോഹൻലാലിന്റെ 'ചക്ക'യിൽ തീർത്ത ഈ ചിത്രം ആരെയുമൊന്നു വിസ്മയിപ്പിക്കും. ചക്കക്കുരു, ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല് എന്നിവയെല്ലാം ഉപയോഗിച്ചാണ് ഈ കലാസൃഷ്ടി തയ്യാറാക്കിയത്. തൃശൂര്‍ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷ് ഈ ചിത്രം ഒരുക്കിയത്. മോഹന്‍ലാലിന്റെ മുഖം സ്കെച്ച് ചെയ്ത് ചക്ക ചുളകള്‍ നിരത്തിവയ്ക്കുകയായിരുന്നു. ഏകദേശം ഇരുപത് ചക്കകൾ ചിത്രത്തിനായി ഉപയോഗിച്ചു.
ഏതാണ്ട് അഞ്ച് മണിക്കൂറോളം എടുത്താണ് ഈ ചിത്രം തയ്യാറാക്കിയതെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു.
മോഹൻലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലാണ് ആരാധകരും. തുടരെ തുടരെ രണ്ടു ഹിറ്റുകളുമായി ബോക്സ് ഓഫീസിലെ അപ്രമാധിത്യം മോഹൻലാൽ തിരിച്ചുപിടിച്ചതിനു ശേഷമെത്തുന്ന പിറന്നാൾ ഗംഭീരമാക്കാനാണ് മോഹൻലാൽ ഫാൻസ് അസോസിയേഷനുകളുടെയും തീരുമാനം.
Read More
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പലരും ഫോൺ പോലും എടുക്കാതെയായി: കുറിപ്പുമായി മനീഷ
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- War 2 Teaser: ഈ യുദ്ധം ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികനുമായി; വാർ 2 ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.