scorecardresearch

അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ

Prakash Varma in Punaradhivasam: അന്ന് ഒരു എയർപോർട്ട് സീനിൽ, നായികയായ നന്ദിതാ ദാസിനു മുന്നിലായി ആരാരും ശ്രദ്ധിക്കാതെ നടന്നു മറഞ്ഞത് പ്രകാശ് വർമ്മ

Prakash Varma in Punaradhivasam: അന്ന് ഒരു എയർപോർട്ട് സീനിൽ, നായികയായ നന്ദിതാ ദാസിനു മുന്നിലായി ആരാരും ശ്രദ്ധിക്കാതെ നടന്നു മറഞ്ഞത് പ്രകാശ് വർമ്മ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prakash Varma Then and Now

പ്രകാശ് വർമ്മ

'തുടരും' എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ ഗംഭീര വില്ലൻ.  ജോർജ് മാത്തൻ എന്ന കഥാപാത്രമായി സ്ക്രീനിൽ ജീവിച്ച പ്രകാശ് വർമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെയും താരം. അഭിനയമോഹവുമായി ഏറെക്കാലമായി നടന്ന പ്രകാശ് വർമ്മയുടെ ആദ്യത്തെ ക്യാരക്ടർ റോളാണ് തുടരും എന്ന ചിത്രത്തിൽ കണ്ടത്. 

Advertisment

എന്നാൽ, ഇതിനു മുൻപും പ്രകാശ് വർമ്മ സ്ക്രീനിൽ മിന്നിമറഞ്ഞു പോയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 2000ത്തിൽ റിലീസ് ചെയ്ത പുനരധിവാസം എന്ന ചിത്രത്തിലെ ഒരു സീനിൽ വഴിപ്പോക്കനെ പോലെ നടന്നുമറയുന്നുണ്ട് പ്രകാശ് വർമ്മ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിത്രത്തിലെ ഒരു എയർപോർട്ട് സീനിൽ, നായികയായ നന്ദിതാ ദാസിനു മുന്നിലായി ആരാരും ശ്രദ്ധിക്കാതെ നടന്നു മറയുന്നത് ആ സിനിമയുടെ സഹസംവിധായകൻ കൂടിയായ പ്രകാശ് വർമ്മയാണ്.

അന്ന് ആരാരും ശ്രദ്ധിക്കാതെ സ്ക്രീനിൽ മിന്നിമറഞ്ഞ അതേ നടൻ, 25 വർഷങ്ങൾക്കിപ്പുറം നായകനെ വിറപ്പിച്ച കൊടൂരവില്ലനായി സ്ക്രീനിൽ തകർത്താടുന്നു എന്നതാണ് കാലം പ്രകാശ് വർമ്മയ്ക്കായി കാത്തുവച്ച സർപ്രൈസ് മുഹൂർത്തം.  

Advertisment

വർഷങ്ങളായി പരസ്യമേഖലയിൽ തിളങ്ങുകയാണ് പ്രകാശ് വർമ്മ. വോഡഫോണിന്റെ സൂപ്പര്‍ ഹിറ്റായി മാറിയ സൂസൂ പരസ്യം,  നന്‍പകല്‍ നേരത്ത് മയക്കത്തിന് പ്രചോദനമായ ഗ്രീന്‍ പ്ലൈയുടെ പരസ്യം, ഷാരൂഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം എന്നിങ്ങനെ പ്രശസ്തമായ നിരവധി പരസ്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് പ്രകാശ് വർമ്മയാണ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള നിര്‍വാണ ഫിലിംസിന്റെ തലവനെന്ന രീതിയിൽ പരസ്യലോകത്തിന് ഏറെ സുപരിചിതനാണ് പ്രകാശ് വര്‍മ.

Mohanlal, Prakash Varma

ആലപ്പുഴ സ്വദേശിയായ പ്രകാശ് വർമ്മ 2001 മുതൽ പരസ്യരംഗത്ത് സജീവമാണ്. ലോഹിതദാസ്, വിജി തമ്പി എന്നിവർക്കൊപ്പം സംവിധാന സഹായിയായും പ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് കടക്കുന്നത്. 

Read More

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: