scorecardresearch

കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?

Keerthy Suresh's Net Worth: മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന നടി കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?

Keerthy Suresh's Net Worth: മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന നടി കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Keerthy Suresh Net worth

കീർത്തി സുരേഷ് | Photo: Instagram

മലയാളത്തിനപ്പുറത്തേക്ക് വളർന്ന് ബോളിവുഡോളം എത്തിയ നടിയാണ് കീർത്തി സുരേഷ്.  അമ്മ മേനകയുടെ വഴിയെ അഭിനയത്തിൽ സജീവമായ കീർത്തി ഇന്ന് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരറാണിയാണ്. മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും മലയാളികൾക്കും പ്രിയപ്പെട്ടവളാണ് കീർത്തി. തെലുങ്കിലും തമിഴിലുമാണ് കീർത്തി ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. 

Advertisment

Keerthy Suresh Outfit

കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ? കീർത്തി സുരേഷിന്റെ ആസ്തി ഏകദേശം 41 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട്. സിനിമകൾക്കു പുറമെ പരസ്യരംഗത്തും സജീവമാണ് കീർത്തി. കീർത്തി ഒരു സിനിമയ്ക്ക് 3 മുതൽ 4 കോടി രൂപ വരെ പ്രതിഫലം കൈപ്പറ്റുന്നു എന്നാണ് കണക്ക്. അതേസമയം, പരസ്യങ്ങൾക്കും മറ്റുമായി  30 ലക്ഷം രൂപയാണ്  താരം  പ്രതിഫലമായി  ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Keerthy Suresh Promotion Look

അടുത്തിടെയായിരുന്നു കീർത്തിയുടെ വിവാഹം. വർഷങ്ങളായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ.  ബിസിനസ്സുകാരനായ ആന്റണിയുടെ ആസ്തി 150 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ദുബായിലും കൊച്ചിയിലും ആഡംബര റെസ്റ്റോറന്റുകളുടെ ഒരു ശൃംഖലയടക്കം നിരവധി സംരംഭങ്ങളുണ്ട് ആന്റണി തട്ടിലിന്. 

keerthy suresh, actress, film actress, vijay
ഫൊട്ടോ: ഇൻസ്റ്റഗ്രാം

കീർത്തി സുരേഷ്  ചെന്നൈയിൽ ഒരു വീടുണ്ട്. കൂടാതെ  ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിൽ ഒരു അപ്പാർട്ട്മെന്റും താരം സ്വന്തമാക്കിയിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Keerthy Suresh

1.38 കോടി രൂപ വിലമതിക്കുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി, 81 ലക്ഷം രൂപ വിലമതിക്കുന്ന  മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽസി 43, 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വോൾവോ എസ് 90, 25 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിങ്ങനെ നിരവധി വാഹനങ്ങളും കീർത്തിയുടെ കളക്ഷനിലുണ്ട്.

actress

പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി കൊണ്ടാണ് കീർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്.2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. റിങ്ങ് മാസ്റ്റർ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായും കീർത്തി അഭിനയിച്ചു. മലയാളത്തിൽ മരക്കാർ, വാശി എന്നീ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചു. 

Read More

Keerthy Suresh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: