scorecardresearch

ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ

Top 10 richest actors in the world: അർനോൾഡ് ഷ്വാസ്നെഗറും ബ്രാഡ് പിറ്റും ടോം ഹാങ്ക്സും മുതൽ ഷാരൂഖ് ഖാൻ വരെ, ലോകത്തെ അതിസമ്പന്നരായ 10 താരങ്ങളുടെ പട്ടിക പുറത്തുവിട്ട് എസ്ക്വയർ

Top 10 richest actors in the world: അർനോൾഡ് ഷ്വാസ്നെഗറും ബ്രാഡ് പിറ്റും ടോം ഹാങ്ക്സും മുതൽ ഷാരൂഖ് ഖാൻ വരെ, ലോകത്തെ അതിസമ്പന്നരായ 10 താരങ്ങളുടെ പട്ടിക പുറത്തുവിട്ട് എസ്ക്വയർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Top 10 richest actors in the world 2025

Top 10 richest actors in the world

Top 10 richest actors in the world: എസ്ക്വയർ അടുത്തിടെ ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഹോളിവുഡ് താരങ്ങൾ അപ്രമാധിത്യം സ്ഥാപിച്ച ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നും നടൻ ഷാരൂഖ് ഖാനും ഇടം പിടിച്ചിട്ടുണ്ട്.  ആഗോള റാങ്കിംഗിൽ നാലാം സ്ഥാനമാണ് ഷാരൂഖ് നേടിയത്.  ഈ പട്ടികയിൽ ഇടം നേടിയ സെലിബ്രിറ്റികൾ അഭിനയത്തിലൂടെ മാത്രം നേടിയ സമ്പത്തല്ല ഇതൊന്നു. തന്ത്രപരമായ നിക്ഷേപങ്ങളുടെയും ബിസിനസ്സ് സംരംഭങ്ങളുടെയും ഉയർന്ന മൂല്യമുള്ള ബ്രാൻഡ് കൊളാമ്പറേഷന്റെയും ആകെത്തുകയാണ് പലരുടെയും ആസ്തി. 

Advertisment

10. ജാക്കി ചാൻ 

ലിസ്റ്റിൽ പത്താം സ്ഥാനത്താണ് ജാക്കി ചാൻ.  557.09 മില്യൺ ഡോളർ ആസ്തിയുള്ള ജാക്കി ചാൻ ലോകത്തിലെ ഏറ്റവും ധനികനായ താരങ്ങളിലൊരാളാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ജാക്കിചാൻ. അഭിനയത്തിനപ്പുറം വലിയൊരു ബിസിനസ്സ് സാമ്രാജ്യം തന്ന ജാക്കി ചാൻ കെട്ടിപ്പടുത്തിട്ടുണ്ട്, കൂടാതെ സ്വന്തമായി സിനിമാ തിയേറ്ററുകളുടെ ശൃംഖലയുമുണ്ട്. തന്റെ മുഴുവൻ സമ്പത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്നും താരം പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്. 

9. ടോം ഹാങ്ക്സ്

571.94 മില്യൺ ഡോളറാണ്  ടോം ഹാങ്ക്സിന്റെ ആസ്തി. അഭിനയത്തിനു പുറമെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമാണ് ടോം ഹാങ്ക്സ്.  ഏകദേശം 225 മില്യൺ ഡോളർ താരത്തിന്റെ വിപുലമായ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയിലൂടെ ലഭിച്ചതാണ്.

Advertisment

8. ജാക്ക് നിക്കോൾസൺ 

590 മില്യൺ ഡോളറാണ് ജാക്ക് നിക്കോൾസന്റെ  ആസ്തി. നിക്കോൾസൺ റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്. 

7. ബ്രാഡ് പിറ്റ്

594.23 മില്യൺ ഡോളറാണ് ബ്രാഡ് പിറ്റിന്റെ ആസ്തി. അഭിനയത്തിനപ്പുറം മറ്റു ബിസിനസുകളും ബ്രാഡ് പിറ്റിനുണ്ട്. മുൻ ഭാര്യ ജെന്നിഫർ ആനിസ്റ്റണിനൊപ്പം പ്രശസ്ത നിർമ്മാണ കമ്പനിയായ പ്ലാൻ ബി എന്റർടൈൻമെന്റും ബ്രാഡ് പിറ്റ് സ്ഥാപിച്ചു.   ദി ഡിപ്പാർട്ടഡ്, മൂൺലൈറ്റ്, 12 ഇയേഴ്സ് എ സ്ലേവ് തുടങ്ങി അക്കാദമി അവാർഡ് നേടിയ നിരവധി ചിത്രങ്ങൾ കമ്പനി നിർമ്മിച്ചിട്ടുണ്ട്. 

Brad Pitt
Brad Pitt | Wikipedia

 6. റോബർട്ട് ഡി നിറോ

സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി വ്യാപകമായി കണക്കാക്കപ്പെടുന്ന താരമാണ് റോബർട്ട് ഡി നിറോ. ആഗോള റെസ്റ്റോറന്റ് ശൃംഖലയായ നോബുവിന്റെ സഹസ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഏകദേശം 735.35 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തി. 

Robert De Niro
Robert De Niro | Wikipedia

 5. ജോർജ്ജ് ക്ലൂണി

742.8 മില്യൺ ഡോളർ ആസ്തിയുള്ള താരമാണ് ജോർജ്ജ് ക്ലൂണി. അഭിനയത്തേക്കാൾ   ഓഫ്‌സ്ക്രീൻ സംരംഭങ്ങളാണ് താരത്തിന്റെ സമ്പത്ത് വർധിപ്പിച്ചത്.  ഏകദേശം 1 ബില്യൺ ഡോളറിന് വിറ്റ പ്രീമിയം ടെക്വില ബ്രാൻഡായ കാസമിഗോസിന്റെ സഹസ്ഥാപകനാണ് ക്ലൂണി. 

George Clooney
George Clooney | Wikipedia

 4. ഷാരൂഖ് ഖാൻ

876.5 മില്യൺ ഡോളർ ആസ്തിയുള്ള ഷാരൂഖ് ഖാൻ ഹോളിവുഡിനു സുപരിചിതനല്ലെങ്കിലും ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ആണ്. ഏകദേശം 30 വർഷമായി ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ഷാപൂഖ്. ഷാരൂഖ് ഖാന്റെ ആസ്തി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു.  ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ ഷാരൂഖിന് റെഡ് ചില്ലീസ് എന്റർടൈൻമെന്റ്  എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണ കമ്പനിയുമുണ്ട്. 

actor

3. ടോം ക്രൂസ് 

891 മില്യൺ ഡോളറാണ് ടോം ക്രൂസിന്റെ ആസ്തി. മിഷൻ: ഇംപോസിബിൾ, ടോപ്പ് ഗൺ പോലുള്ള ബ്ലോക്ക്ബസ്റ്റർ ഫ്രാഞ്ചൈസികളിലെ അഭിനയത്തിലൂടെ നേടിയതാണ് ടോം ക്രൂസിന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും.  അദ്ദേഹത്തിന്റെ പല സമപ്രായക്കാരിൽ നിന്നും വ്യത്യസ്തമായി, അഭിനയത്തിലൂടെ മാത്രം തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും സമ്പാദിച്ച അപൂർവം നടന്മാരിൽ ഒരാളാണ് ക്രൂസ്. ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി  സ്ഥിരമായി ടോം ക്രൂസ് റാങ്ക് ചെയ്യപ്പെടുന്നു. അഭിനയത്തിനപ്പുറം, യുണൈറ്റഡ് സ്റ്റേറ്റ്സിലും വടക്കേ അമേരിക്കയിലും വ്യാപിച്ചുകിടക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സും അദ്ദേഹത്തിനുണ്ട്. 

tom cruise
Tom cruise  | Wikipedia 


 2. ഡ്വെയ്ൻ 'ദി റോക്ക്' ജോൺസൺ 

1.19 ബില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ "ദി റോക്ക്" ജോൺസൺ ഹോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ന്.  തുടക്കത്തിൽ WWEലൂടെ ശ്രദ്ധ നേടിയ  ഡ്വെയ്ൻ 'ദി റോക്ക്' ജോൺസൺ  ഇന്ന് അദ്ദേഹത്തിന്റെ ഗുസ്തി ജീവിതത്തേക്കാൾ അറിയപ്പെടുന്നത് അഭിനയത്തിലൂടെയാണ്. കരുത്തുറ്റ  ശരീരഘടനയും കരിഷ്മയും അദ്ദേഹത്തെ ബ്ലോക്ക്ബസ്റ്റർ സിനിമകളിലെ ഒരു ജനപ്രിയ താരമാക്കി മാറ്റുകയായിരുന്നു. അഭിനയത്തിനപ്പുറം, ജോൺസൺ മികച്ച ബിസിനസ്സ് നീക്കങ്ങൾ നടത്തിയിട്ടുണ്ട്. 2 ബില്യൺ ഡോളർ വിലമതിക്കുന്ന ടെറിമാന ടെക്വില ബ്രാൻഡിന്റെ ഏകദേശം 30 ശതമാനം സ്വന്തമാക്കിയത് റോക്കാണ്. 

1. അർനോൾഡ് ഷ്വാസ്നെഗർ 

1.49 ബില്യൺ ഡോളർ ആസ്തിയുള്ള ആർനോൾഡ് ഷ്വാസ്നെഗർ ആണ് ലോകത്തെ ഏറ്റവും അതിസമ്പന്നനായ താരം.  ഷ്വാസ്നെഗറിന്റെ കരിയർ ഹോളിവുഡിനപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ഓസ്ട്രിയയിൽ ജനിച്ച അദ്ദേഹം  ബോഡി ബിൽഡർ, നടൻ, രാഷ്ട്രീയക്കാരൻ, സംരംഭകൻ എന്നീ നിലകളിൽ മികവ് പുലർത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം പുറത്തുവന്ന ഫോർബ്സിന്റെ കോടീശ്വരന്മാരുടെ പട്ടികയിലും ഷ്വാസ്നെഗർ ഇടം നേടിയിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ റിയൽ എസ്റ്റേറ്റിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുകയായിരുന്നു ഷ്വാസ്നെഗർ. 

എസ്ക്വയർ പുറത്തുവിട്ട പട്ടിക

Top 10 richest actors in the world

Read More

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: