scorecardresearch

അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ

Virat Kohli- Anushka Sharma: കോഹ്ലിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടിയും കോഹ്ലിയുടെ ജീവിതപങ്കാളിയുമായ അനുഷ്ക ശർമ്മ

Virat Kohli- Anushka Sharma: കോഹ്ലിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടിയും കോഹ്ലിയുടെ ജീവിതപങ്കാളിയുമായ അനുഷ്ക ശർമ്മ

author-image
Entertainment Desk
New Update
Virat Kohli Retires From Test Cricket Anushka Sharma

വിരാടും അനുഷ്കയും

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന്‌ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട്‌ കോഹ്‌ലി. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ്‌ കോഹ്‌ലി വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്‌. കോഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപനം ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. ജൂണിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് വിരമിക്കുകയാണെന്ന് താരം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.

Advertisment

ഇപ്പോഴിതാ, കോഹ്ലിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് ഹൃദയസ്പർശിയായൊരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടിയും കോഹ്ലിയുടെ ജീവിതപങ്കാളിയുമായ അനുഷ്ക ശർമ്മ.

"അവർ റെക്കോർഡുകളെയും നാഴികക്കല്ലുകളെയും കുറിച്ച് സംസാരിക്കും - പക്ഷേ നിങ്ങൾ കാണിക്കാതെ പോയ കണ്ണുനീർ, ആരും കാണാത്ത പോരാട്ടങ്ങൾ, ക്രിക്കറ്റിനോട് നിങ്ങൾ കാണിച്ച അചഞ്ചലമായ സ്നേഹം എന്നിവ ഞാൻ ഓർക്കും. ഇതെല്ലാം നിങ്ങളിൽ നിന്ന് എത്രമാത്രം കവർന്നെടുത്തു എന്ന് എനിക്കറിയാം. ഓരോ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷവും, നിങ്ങൾ കുറച്ചുകൂടി ബുദ്ധിമാനും, അല്പം വിനയാന്വിതനുമായി തിരിച്ചുവന്നു - അതിലൂടെയെല്ലാം നിങ്ങൾ പരിണമിക്കുന്നത് കാണുന്നത് പ്രിവിലേജാണ്," എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പിൽ അനുഷ്ക കുറിച്ചത്.

Advertisment

2013ലാണ് കോഹ്ലിയും അനുഷ്കയും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. 2017 ഡിസംബർ 11ന് വിരാടും അനുഷ്കയും ഇറ്റിലിയിൽ വച്ച് വിവാഹിതരായി.  അന്നു മുതൽ വിരാട് കളിക്കളത്തിലിറങ്ങുമ്പോൾ ഗ്യാലറിയിൽ ആവേശമായി അനുഷ്കയും സ്ഥിരകാഴ്ചയായി മാറുകയായിരുന്നു. 

2021 ജനുവരിയിൽ ദമ്പതികൾക്ക് അനുഷ്‌ക എന്ന മകൾ പിറന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ അകായിയും ജനിച്ചു. ഇപ്പോൾ, മക്കൾക്കൊപ്പം ലണ്ടനിലാണ് ഈ ദമ്പതികളുടെ താമസം. 

Read More

Anushka Sharma Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: