/indian-express-malayalam/media/media_files/2025/05/17/pGJLeBh59sSJvZCdLav5.jpg)
ചിത്രം: ഫേസ്ബുക്ക്
മഴവിൽ മനോരമയിലെ 'തട്ടീം മുട്ടീം' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് മനീഷ കെ.എസ്. അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ. ഏറെ കാലമായി സംഗീതമേഖലയിൽ സജീവമാണ് താരം. ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മത്സരാർത്ഥിയായും മനീഷ എത്തിയിരുന്നു.
മനീഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതം, വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരകഥ പോലെയാണെന്നും, ദുഃഖിതമായ അന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നതെന്നും ഫോസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മനീഷ പറഞ്ഞു. കഷ്ടകാലത്ത് കൂടെനിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടുമുണ്ടെന്നും മനീഷ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
"ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരക്കഥ പോലെയാണ്... കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത്. മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെയായി.
കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചത്… നീണ്ട പത്തുപതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ... വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരിക ക്ളേശങ്ങളിലേയ്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർത്ഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി അത്.
പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി… ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുത്തു തന്നെ എഴുതും... ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു സെല്ഫ് മോട്ടിവേഷനു വേണ്ടിയാണ്...
ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നയേ മുന്നോട്ടുപോകൂ… കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ... കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും. ഏതു കഷ്ടകാലത്തും പുഞ്ചിരിച്ചു നിൽക്കാനുള്ള കഴിവു തന്ന ദൈവത്തിനു നൂറുനൂറു നന്ദി," മനീഷ കുറിച്ചു.
Read More
- വെള്ളാരം കണ്ണുള്ള എന്റെ വാവാച്ചിയെ കുറിച്ച് അഭിമാനം മാത്രം: മനീഷ
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള് കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.